നമീബിയയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലി ചത്തു; വൃക്ക രോഗമെന്ന് റിപ്പോര്‍ട്ട്‌


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ:ഷാഫി റഷീദ് | മാതൃഭൂമി

ന്യൂഡല്‍ഹി: നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് ചത്തു. മധ്യപ്രദേശിലെ കുനോയിലെത്തിച്ച ചീറ്റകളിലെ പെണ്‍ ചീറ്റയായ സാഷ ആണ് ചത്തത്. വൃക്ക സംബന്ധമായ അസുഖം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്. മാര്‍ച്ചില്‍ വിശാല വനത്തിലേക്ക് തുറന്നുവിട്ട മൂന്ന് ചീറ്റകളിലൊന്നായിരുന്നു സാഷ.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ് മോർട്ടത്തില്‍ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്നെന്ന് അധികൃതർ വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗം അലട്ടിയിരുന്നുവെങ്കിലും സാഷയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതായി മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ് ചൗഹാന്‍ പ്രതികരിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 17-ന് രാജ്യത്ത് എത്തിച്ച ചീറ്റകളിലൊന്നാണ് സാഷ. ചീറ്റകളുടെ രണ്ടാം ബാച്ച് ഫെബ്രുവരിയോടെ രാജ്യത്ത് എത്തിയിരുന്നു. ഇന്ത്യയിൽ വംശനാശം വന്നതിനേത്തുടർന്നാണ് നമീബിയയിൽനിന്ന് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രൊജ്ക്ട് ചീറ്റ എന്ന ദൗത്യത്തിന് രൂപം നല്‍കിയിരുന്നു.

ചീറ്റകളുടെ രണ്ടാം ബാച്ച് ഫെബ്രുവരി 18 ഓടെയാണ് രാജ്യത്ത് എത്തിയത്. അഞ്ച് പെണ്‍ ചീറ്റകളും ഏഴ് ആണ്‍ ചീറ്റകളുമാണ് രണ്ടാം വരവിലെത്തിയത്. ഇരു ബാച്ചിലെയും ചീറ്റകള്‍ നിലവില്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ്.

Content Highlights: female cheetah from namibia die in madhya pradesh kuno park

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cheetah

2 min

ചീറ്റകളെ മാറ്റിപാര്‍പ്പിക്കാനൊരുങ്ങുന്നു; പ്രഥമ പരിഗണന ​ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിന് 

May 30, 2023


Tiger

1 min

20 വര്‍ഷങ്ങള്‍ക്ക് ശേഷം കടുവയുടെ സാന്നിധ്യം, പശ്ചിമ ബംഗാളില്‍ നിന്നുള്ള വൈറല്‍ ചിത്രം 

Apr 26, 2023


Cheetah

1 min

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ ഇന്ത്യയിലേക്ക്

Feb 12, 2023

Most Commented