
സിഡ്‌നി : കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാന്‍ ജീവജാലങ്ങള്‍ 'ഷേപ്പ് മാറ്റുന്നതായി' പഠനം. അന്തരീക്ഷതാപനില കൂടിവരുന്നതിനൊത്ത് പക്ഷികളുടെയും മൃഗങ്ങളുടെയും ഉരഗങ്ങളുടെയും പ്രാണികളുടെയുമെല്ലാം ആകൃതി മാറുന്നുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഡീകിന്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.
ഉഷ്ണരക്തജീവികള്‍ക്ക് കൊക്കിന്റെയും കാലുകളുടെയും ചെവികളുടെയും വലുപ്പം കൂടുന്നതായാണ് വിലയിരുത്തല്‍. 1871 മുതല്‍ ഓസ്‌ട്രേലിയന്‍ തത്തയുടെ കൊക്ക് നാലുമുതല്‍ പത്തുശതമാനംവരെ വലുതായി. മരയെലികള്‍ക്ക് വാലിന്റെ നീളം കൂടിവരുന്നുണ്ട്. മാസ്‌ക്ഡ് ഷ്ര്യൂസ് എന്ന തരം ചുണ്ടെലിക്ക് വാലും കാലുകളും വലുതാകുന്നു. വവ്വാലുകളുടെ ചിറകുകള്‍ക്കും വലുപ്പംകൂടുന്നു. ചൂടുകാലാവസ്ഥയെ തടുക്കാന്‍ പക്ഷികളുടെ കൊക്ക് വലുപ്പംവെക്കാറുണ്ടെന്ന് കൊല്ലങ്ങള്‍ക്കുമുമ്പേ കണ്ടെത്തിയിട്ടുണ്ട്.
മാറുന്ന കാലാവസ്ഥയ്‌ക്കൊത്ത് ശരീരം തണുപ്പിക്കാന്‍ ജീവികള്‍ക്ക് സംഭവിക്കുന്ന സ്വാഭാവികപരിണാമമാണിത്. കാലാവസ്ഥാ വ്യതിയാനംമാത്രമാണോ രൂപമാറ്റത്തിന് കാരണമെന്ന് പറയാനാവില്ലെന്നും മറ്റുഘടകങ്ങളുമുണ്ടാകാമെന്നും ഡീകിന്‍ സര്‍വകലാശാലയിലെ സാറ റൈഡിങ് പറഞ്ഞു.
content highlights: evolution in birds to adjust with global warming
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..