ഒലിവ് റിഡ്ലി | Photo: AFP
ചെന്നൈ: പ്രജനനകാലമായിട്ടും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലെത്തുന്ന ഒലിവ് റിഡ്ലി കടലാമകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ചെന്നൈയ്ക്കും സമീപ തീരപ്രദേശങ്ങളിലുമാണ് ഇവയുടെ വരവ് ഗണ്യമായി കുറഞ്ഞത്. പ്രജനനകാലത്തിന് ജനുവരി ആദ്യം തുടക്കമായിട്ടും ചെന്നൈ ബസന്ത് നഗര്‍, നീലാങ്കരി എന്നിവിടങ്ങളില്‍ പന്ത്രണ്ടോളം വരുന്ന കടലാമ കൂടുകള്‍ മാത്രമാണ് കണ്ടെത്തിയത്.
ജനുവരിയില്‍ പ്രജനനകാലത്തിന് തുടക്കമായെങ്കിലും ഇക്കൊല്ലം കടലാമകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയോടെ കടലാമകളുടെ മുട്ടകള്‍ ശേഖരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ പെരിവയറന് സ്വാമിനാഥന് പ്രതികരിച്ചു.
അടുത്തകാലത്തായി മത്സ്യബന്ധന വലകളിലും മറ്റും കുടുങ്ങി ധാരാളം ഒലിവ് റിഡ്ലി കടലാമകളുടെ ജഡങ്ങള്‍ തീരപ്രദേശത്ത് അടിഞ്ഞിരുന്നു. മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്ന ഒലിവ് റിഡ്ലി കടലാമകളെ നീക്കം ചെയ്യുവാന്‍ പ്രത്യേക ഉപകരണങ്ങളുണ്ട്. എന്നാല്‍ ഇത് പിടിക്കൂടുന്ന മീനുകളുടെ എണ്ണത്തെ ബാധിക്കുമെന്നതിനാല്‍ ഈ ഉപകരണങ്ങള്‍ പലരും ഉപയോഗിക്കാറില്ലെന്ന് വിമര്‍ശനമുണ്ട്. ഒലിവ് റിഡ്ലി കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത മത്സ്യബന്ധത്തൊഴിലാളികള്ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടി ക്യാംപയിന് നടത്താനൊരുങ്ങുകയാണ് വന്യജീവി വിദ്ഗധര്‍.
പ്രത്യുത്പാദന കാലയളവിന് ശേഷം ആണ് കടലാമകള്‍ പെണ് കടലാമകളെ ഉപേക്ഷിച്ച് തിരികെ കടലിലേക്ക് പോകും. മുട്ടയിട്ടത്തിന് ശേഷം പെണ് കടലാമകളുടെ മുട്ട ഉപേക്ഷിച്ചു പോകും. ശേഷം അമ്മ കടലാമയുടെ സാന്നിധ്യമില്ലാതെയായിരിക്കും മുട്ടകള്‍ വിരിയുക. പെണ്‍കടലാമകള്‍ 120 മുതല്‍ 150 വരെ മുട്ടകളാണിടുക. 45 മുതല്‍ 60 ദിവസം വരെ മുട്ട വിരിയാനായി എടുക്കും.
ഇക്കൊല്ലം കൂടൊരുക്കാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം ബസന്ത് നഗര്‍, നീലാങ്കരി, ഇഞ്ചംപാക്കം എന്നിവിടങ്ങളില്‍ ഒരുക്കിയതായി വനംവകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
Content Highlights: environmentalists worried as lesser number of olive ridley turtles arrive
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..