കടുത്ത വേനല്‍: കെനിയയില്‍ ചത്തൊടുങ്ങിയത് ആയിരത്തിലേറെ വന്യജീവികള്‍


വംശനാശ ഭീഷണി നേരിടുന്ന ഗ്രെവീസ് സീബ്ര | Photo-Wiki/By Rainbirder - Grevy's Zebra Stallion, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=13267554

കെനിയയിൽ കടുത്ത വരള്‍ച്ച വന്യജീവികളെയും അതിരൂക്ഷമായി ബാധിച്ചിരിക്കുന്നതായി റിപ്പോർട്ട്. കെനിയ വൈല്‍ഡ്‌ലൈഫ് സര്‍വീസ്‌ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടത്‌. വംശനാശ ഭീഷണി നേരിടുന്ന ഇംപീരിയല്‍ സീബ്രയെന്നും അറിയപ്പെടുന്ന ഗ്രെവീസ് സീബ്രകളടക്കം വേനലില്‍ ചത്തൊടുങ്ങി. ദശാബ്ദങ്ങള്‍ക്കിടെയുള്ള കടുത്ത വേനലാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

205 കാട്ടാനകള്‍, 512 വൈല്‍ഡ്ബീസ്റ്റ്, 381 കോമണ്‍ സീബ്ര, 51 പോത്തുകള്‍, 49 ഗ്രെവീസ് സീബ്രകള്‍, 12 ജിറാഫ് എന്നിവയാണ് കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ചത്തൊടുങ്ങിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ആവശ്യത്തിന് മഴ ലഭിക്കാതെ രാജ്യം വരള്‍ച്ച നേരിടുന്നത്.



ജൈവൈവിധ്യമേഖലകളായ അംബോസെലി, റ്റസാവോ എന്നീ ദേശീയ ഉദ്യാനങ്ങളെയും വേനല്‍ കാര്യമായി ബാധിച്ചുവെന്നാണ് സൂചന. മിനറലുകളുടെ ശേഖരമായ സാള്‍ട്ട് ലിക്ക്, ആവശ്യത്തിന് ജലം, സീബ്ര പോലെയുള്ളവയ്ക്ക് വൈക്കോൽ എന്നിവ ലഭ്യമാക്കുന്നതിലൂടെ വേനലിനെ ഒരുപരിധി വരെ മറികടക്കാമെന്ന് വിദ​ഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Content Highlights: drought kills thousands of wild animals in kenya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented