നമ്മൾ കാണുന്നത് കുറുക്കൻമാരെത്തന്നെയോ; കുറുക്കനും കുറുനരിയും തമ്മിലുള്ള വ്യത്യാസം അറിയാം


വിജയകുമാർ ബ്ലാത്തൂർ

കേരളത്തില്‍ കുറുക്കന്മാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമേ ഇവയെ കാണാറുള്ളു. കുറുനരികള്‍ ധാരാളമായി ഇപ്പോഴും ഉണ്ട്.

1. By Steve Garvie from Dunfermline, Fife, Scotland - Golden Jackal, CC BY-SA 2.0, https:||commons.wikimedia.org|w|index.php?curid=11460994 | 2. By Mvshreeram - Own work, CC BY-SA 4.0, https:||commons.wikimedia.org|w|index.php?curid=93741481

ഒറ്റനോട്ടത്തില്‍ സമാനം എന്ന് തോന്നിക്കുന്ന രണ്ട് സസ്തനി മൃഗങ്ങളാണ് കുറുക്കനും ( Fox ) കുറുനരിയും ( Jackal ) ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയൊക്കെ ആണ്

 • കുറുക്കനും ( Fox ) കുറുനരിയും ( Jackal ) രണ്ടു പേരും കനിഡെ ( Canidae ) കുടുംബത്തില്‍ പെട്ട സസ്തനികളാണെങ്കിലും വ്യത്യസ്ത ജനുസുകളില്‍ പെട്ട ജീവികള്‍ ആണ്. കുറുക്കന്‍ വള്‍പസ് ( Vulpes.) ജീനസിലും കുറുനരി ( Jackal ) കനിസ് ( Canis) ജീനസിലും ഉള്‍പ്പെടുന്നു.
 • കുറുക്കന്മാര്‍ അന്റാര്‍ട്ടിക്ക ഒഴിച്ച് സര്‍വ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു. 37 സ്പീഷിസുകളും സബ് സ്പീഷിസുകളുമായി നിരവധി ഇനം കുറുക്കന്മാര്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ചെമ്പന്‍ കുറുക്കന്മാരാണ് ( Vulpes vulpes) . ഹിമാലയ താഴ്വരകള്‍ മുതല്‍ കന്യാകുമാരി വരെ കാണപ്പെടുന്ന ഇനം ബംഗാള്‍ കുറുക്കന്‍ ( Vulpes bengalensis ) എന്ന ഇനം ആണ്. എന്നാല്‍ കുറുനരികള്‍ പ്രധാനമായും ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കു കിഴക്കന്‍ യൂറോപ്പ്, മധ്യ - ഉത്തര ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ മാത്രം കാണുന്നവയാണ്. നമ്മുടെ നാട്ടില്‍ കാണുന്ന ഇനം ശ്രീലങ്കന്‍ കുറുനരി Canis aureus naria ആണ്. ലോകത്തെങ്ങും ആയി മൂന്ന് വിഭാഗം കുറുനരികളാണ് പ്രധാനമായും ഉള്ളത്.
fox
കുറുക്കന്മാരുടെ ദേഹം മുഴുവന്‍ മനോഹരമായ രോമാവരണം ഉണ്ടാകും. വാലിന് നിലത്തിഴയും വിധം നല്ല നീളവും നിറയെ രോമവും ഉണ്ടാകും.

 • കുറുക്കന്‍ വലിപ്പം കുറഞ്ഞതും നീളം കുറഞ്ഞതും ആയ ജീവി ആണ്. ഒരു വലിയ പൂച്ചയുടെ വലിപ്പം മാത്രം. 2 മുതല്‍ - 5 കിലോഗ്രാം മാത്രം ഭാരമുള്ള ഇവയുടെ. തലയും ഉടലും ചേര്‍ന്നുള്ള ആകെ നീളം 60 മുതല്‍90 സെന്റീമീറ്റര്‍ മാത്രമാണ്. കുറുനരികള്‍ക്ക് നായയുടെ വലിപ്പം ഉണ്ടാകും നീണ്ട ശരീരമാണ്. 9 മുതല്‍ 12 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും ഇവര്‍ക്ക് ഒരു മീറ്ററിനടുത്ത് നീളവും അര മീറ്ററോളം ഉയരവും കാണും.
 • കുറുക്കന്മാരുടെ ദേഹം മുഴുവന്‍ മനോഹരമായ രോമാവരണം ഉണ്ടാകും. വാലിന് നിലത്തിഴയും വിധം നല്ല നീളവും നിറയെ രോമവും ഉണ്ടാകും. വാലഗ്രം കറുപ്പ് നിറമുണ്ട്.എന്നാല്‍ കുറുനരികള്‍ക്ക് , അത്ര ഭംഗിയില്ലാത്ത മുഷിഞ്ഞ രോമാവരണം ആണുണ്ടാകുക. . വാല്‍ കുറുക്കന്റെ വാലോളം നീളവും രോമാവരണവും ഉള്ളതല്ല.
സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

 • കുറുക്കന്റെ മുഖം അധികം കൂര്‍ക്കാതെ , നെറ്റിത്തടം അല്‍പ്പം പരന്നും പ്രത്യേകതരത്തില്‍ മൂക്ക് ഇത്തിരി മാത്രം നീണ്ടതും ആണ്. കുറുനരിയുടെ മൂഖം കൂര്‍ത്തതും മൂക്ക് നല്ല നീളം ഉള്ളതും ആണ്.
 • കുറുക്കന്മാര്‍ സമ്മിശ്ര ഭോജികള്‍ ആണ്. ചെറിയ ജീവികള്‍ കൂടാതെ സസ്യ ഭാഗങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കും. കുറുനരിയും മിശ്ര ഭോജി ആണെങ്കിലും മാംസാഹാരം കൂടുതല്‍ ഇഷ്ടപ്പെടുന്ന ജീവി ആണ്. മാംസം വലിച്ച് കീറാന്‍ ഉതകുന്ന കോമ്പല്ലുകള്‍ ഇവയ്ക്ക് ഉണ്ട്.
fox
പല ഇനം കുറുക്കന്മാരും അപൂര്‍വ്വമായേ ഉറക്കെ ഓലി ഇടാറുള്ളു. ചിനക്കല്‍ ശബ്ദം ഉണ്ടാക്കുകയാണ് ചെയ്യുക. പലതരത്തിലുള്ള ശബ്ദ വ്യതിയാനങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്.

golden jackal
കുറുനരികള്‍ കൂട്ടമായി ഓളിയിടും. അപായ സൂചന കൈമാറാനും ഭക്ഷണ വിവരം കൈമാറാനും ശത്രുക്കളെ ഭയപ്പെടുത്താനും ആണ് ഓളിയിടാറ്

 • ​കേരളത്തില്‍ കുറുക്കന്മാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമേ ഇവയെ കാണാറുള്ളു. കുറുനരികള്‍ ധാരാളമായി ഇപ്പോഴും ഉണ്ട്.
 • കുറുക്കന്മാര്‍ ആണും പെണ്ണും കുട്ടികളും കൂടിയ കുടുംബ സംഘമായി ഇരതേടും. കുറുനരികള്‍ ഇണയോടൊപ്പം ആണ് ഇരതേടുക. അത്തരം ജോഡികളുടെ സംഘമായും ഇരതേടും.
fox
കുറുക്കന്മാരും കുറുനരികളും പൊതുവെ ഏകപത്‌നീ വ്രതകാരാണ് . എങ്കിലും അപൂര്‍വ്വം മറ്റുള്ളവരുമായും ഇണ ചേരും

 • പല ഇനം കുറുക്കന്മാരും അപൂര്‍വ്വമായേ ഉറക്കെ ഓലി ഇടാറുള്ളു. . ചിനക്കല്‍ ശബ്ദം ഉണ്ടാക്കുകയാണ് ചെയ്യുക. പലതരത്തിലുള്ള ശബ്ദ വ്യതിയാനങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്. കുറുനരികള്‍ കൂട്ടമായി ഓളിയിടും. അപായ സൂചന കൈമാറാനും ഭക്ഷണത്തെ കുറിച്ചുള്ള വിവരം കൈമാറാനും ശത്രുക്കളെ ഭയപ്പെടുത്താനും ഒക്കെ ഓളിയിടും.
 • കുറുക്കന്മാര്‍ മനുഷ്യരുമായി സമ്പര്‍ക്കം ഇഷ്ടപ്പെടാത്തവരാണ്. കഴിയുന്നതും ആളുകളുടെ മുന്നില്‍ പെടാതെ ഒളിഞ്ഞ് ഒഴിഞ്ഞ് മാറി കഴിയും. കുറുനരികള്‍ കുറേക്കൂടി ധൈര്യവന്മാരാണ്. ഇരുവരും കാടതിര്‍ത്തികളും മനുഷ്യവാസ പരിസരങ്ങളും ഇഷ്ടപ്പെടുന്നു.
Read More : ചതിയനും സൂത്രശാലിയുമാണെന്ന് കഥ; കുറുക്കന്‍ പക്ഷെ സാധുവാണ്, ഉറക്കെ ഓരി ഇടില്ല, ഏകപത്‌നീ വ്രതക്കാരും......

 • കുറുനരികള്‍ തങ്ങളുടെ അവകാശമേഖലകള്‍ അടയാളപ്പെടുത്താന്‍ മൂത്രം മലം എന്നിവ തൂകി മാര്‍ക്ക് ചെയ്യും. അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ ശബ്ദമുണ്ടാക്കും. നായകളുമായും ശണ്ഠകൂടും .
content highlights: Difference between Fox and Jackals

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented