രാജ്യത്ത് ആദ്യമായി ആനകളുടെ മരണകാരണം രേഖപ്പെടുത്താനൊരുങ്ങുന്നു


റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 ജനുവരി 1 മുതല്‍ 2022 മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ 131 മരണങ്ങളാണ് തമിഴ്‌നാട് വനമേഖയില്‍ റിപ്പോര്‍ട്ട് ചെയ്തത്

പ്രതീകാത്മക ചിത്രം | ഫോട്ടോ:ശ്രീജിത്ത് പി.രാജ്‌

രാജ്യത്ത് ആദ്യമായി ആനകളുടെ മരണത്തിന് പിന്നിലെ കാരണം രേഖപ്പെടുത്താനൊരുങ്ങുന്നു. തമിഴ്‌നാടാണ് 'എലിഫന്റ് ഡെത്ത്‌ ഓഡിറ്റ് ഫ്രെയിംവര്‍ക്ക്' (EDAF) എന്ന പദ്ധതിയുമായി രംഗത്തെത്തുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. സംസ്ഥാന വനംവകുപ്പ് ബോര്‍ഡിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രഖ്യാപനം.

ആനകളുടെ മരണത്തിന് പിന്നില്‍ വിവിധ കാരണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പദ്ധതി പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ആനകളുടെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച നിലവാരമാണിതില്‍ ആദ്യത്തേത്. പ്രകൃതാ അല്ലാതെയുള്ള മരണങ്ങള്‍ക്കിടയാകുന്ന സാഹചര്യങ്ങള്‍ പഠിക്കുക, ഇത്തരം സാഹചര്യങ്ങള്‍ക്ക് തടയിടുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ കൂടി പദ്ധതി മുന്നോട്ട് വെയ്ക്കുന്നുണ്ട്.റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 ജനുവരി 1 മുതല്‍ 2022 മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ 131 മരണങ്ങളാണ് തമിഴ്‌നാട് വനമേഖയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 118 മരണങ്ങള്‍ക്ക് പിന്നില്‍ പ്രകൃതായുള്ള കാരണങ്ങളായിരുന്നു. ആറെണ്ണം വൈദ്യുതാഘാതമേറ്റും നാല് ആനകൾ ട്രെയിനിടിച്ചുമാണ് ചെരിഞ്ഞത്. ആനകളുടെ മരണസംബന്ധിയായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പദ്ധതി സുതാര്യത ഉറപ്പു വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

ഏഷ്യന്‍ ആനകളുടെ മൂന്നില്‍ രണ്ട് ഭാഗം വരുന്നവയുടെയും വാസസ്ഥലം കൂടിയാണ് ഇന്ത്യ. വനപ്രദേശങ്ങളില്‍ 50 വയസ്സ് വരെ കണക്കാക്കുന്ന സസ്തനി കൂടിയാണ് ആനകള്‍.

Content Highlights: death cause of elephants are being recorded for the first time


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented