ലോകത്ത് ഏറ്റവുമധികം ചീറ്റകൾ കാണപ്പെടുന്ന നമീബിയയിൽ നിന്നാകും ഏഷ്യാറ്റിക് ചീറ്റകളെത്തുക | Photo-AP
എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ പുനരവതരിപ്പിക്കാന്‍ ഇന്ത്യയൊരുങ്ങുന്നു. നമീബിയയില്‍ നിന്നുമായിരിക്കും ഇവയെ എത്തിക്കുക. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വംശമറ്റ ചീറ്റകളെ വീണ്ടും രാജ്യത്തെത്തിക്കുന്നത്. ഓഗസ്റ്റോടെ എട്ടു ചീറ്റകള്‍ മധ്യപ്രദേശിലെ കുനോ-പാല്‍പുര്‍ നാഷണല്‍ പാര്‍ക്കിലെത്തും. ചീറ്റകള്‍ക്ക് അനുയോജ്യമായ പ്രദേശമെന്ന നിലയ്ക്കാണ് കുനോ-പാല്‍പുര്‍ നാഷണല്‍ പാര്‍ക്ക് തെരഞ്ഞെടുത്തത്.
വേട്ടയാടലും മറ്റ് ഘടകങ്ങളും മൂലം 1952-ലാണ് രാജ്യത്ത് ഏഷ്യാറ്റിക് ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. രാജ്യത്ത് സര്‍വ സാധാരണമായിരുന്ന ഏഷ്യാറ്റിക് ചീറ്റകളുടെ സ്വദേശം ഇറാനാണ്.എന്നാൽ ഇറാനില്‍ ഇവ ഗുരുതര വംശനാശ ഭീഷണി നേരിടുന്നുണ്ട്. അതിനാൽ ഇറാനില്‍ നിന്ന് ഇവയെ എത്തിക്കുന്നത് അവിടുത്തെ ചീറ്റകളുടെ നിലനിൽപിനെ ബാധിക്കും. ഇത് കൂടി കണക്കിലെടുത്താണ് ആഫ്രിക്കയില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നത്.
ചീറ്റകളുടെ പുനരവതരണത്തിന് 'ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ' എന്ന പദ്ധതിക്കും രാജ്യം തുടക്കം കുറിച്ചിരുന്നു. രാജ്യത്തെ വിവിധ നാഷണല്‍ പാര്‍ക്കുകളിലേക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ചീറ്റകളെ എത്തിക്കുന്നതാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.
1970 വരെയും രാജ്യത്ത് ഇവയുടെ സാന്നിധ്യം അപൂര്‍വമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനിടെയുള്ള അമിതമായ വേട്ടയാടലാണ് ഇന്ത്യന്‍ ചീറ്റകളുടെ എണ്ണം കുറയലിന് കാരണമായതെന്ന് കരുതപ്പെടുന്നുണ്ട്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് കൃഷി ആവശ്യങ്ങള്‍ക്കും മറ്റുമായി വന്‍തോതില്‍ വനങ്ങള്‍ നശിപ്പിക്കപ്പെട്ടതും മറ്റൊരു പ്രധാന കാരണമായി. നിലവില്‍ ലോകത്താകെ നൂറില്‍ താഴെ മാത്രം വരുന്ന ഏഷ്യാറ്റിക് ചീറ്റകളുടെ ഏറിയ പങ്കും ഇറാനിലാണ്.
Content Highlights: cheetahs to be reintroduced in india after 70 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..