..
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റ വിനോദസഞ്ചാരം ഫെബ്രുവരിയിൽ ആരംഭിക്കും. സെപ്റ്റംബറിൽ എത്തിച്ച എട്ട് ചീറ്റകൾ ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട സാഹചര്യത്തിലാണിത്.
ചീറ്റകൾ വേട്ടയാടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചതായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ അധികൃതർ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജന്മദിനത്തിൽ കുനോ ദേശീയോദ്യാനത്തിൽ ഇവയെ തുറന്നുവിട്ടത്.
ആദ്യ ചീറ്റദൗത്യം വിജയകരമായ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് 12 ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. അടുത്തവർഷം ആദ്യം ഈ ചീറ്റകളും രാജ്യത്തെത്തും.
Content Highlights: cheetah safari will begin by February in Madhya Pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..