പ്രതീകാത്മക ചിത്രം | Photo: Wiki/ By Shantanu Kuveskar - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=86920774
ന്യൂഡൽഹി: കഴുകന്മാരുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് നടപടികളുമായി കേന്ദ്ര സർക്കാർ. കർമപദ്ധതിക്കാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹെെക്കോടതിയെ അറിയിച്ചു. കഴുകന്മാർ ഉൾപ്പെടെയുള്ള വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയം പ്രത്യേക കർമപദ്ധി രൂപവ്തകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കാലികളിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ മൂലം കഴുകന്മാർ കൂട്ടത്തോടെ ചാകുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
മൃഗങ്ങളുടെ അവശിഷ്ടം തിന്ന് ചത്ത കഴുകന്മാരുടെ ശരീരത്തിൽ മെലോക്സിക്കം ഉൾപ്പെടെയുള്ള വിഷവസ്തുക്കളുടെ സാന്നിധ്യം ഇസാർനഗറിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. വെറ്ററിനറി മരുന്നുകളിലെ വിഷാംശം സംബന്ധിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) പരിശോധനകൾ നടത്തുന്നുണ്ട്. കഴുകന്മാരുടെ സംരക്ഷണ-പ്രജനന പരിപാടി മെച്ചപ്പെടുത്തും. പക്ഷികളെ നിരന്തരം നിരീക്ഷിച്ച് അവയുടെ എണ്ണം ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കൊല്ലുന്ന മരുന്നുകൾ
കഴുകന്മാരെ ഹാനികരമായി ബാധിക്കുന്ന ചില വെറ്ററിനറി മരുന്നുകൾ വിപണയിലുണ്ടായിട്ടും അവ നിരോധിക്കുന്നില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വന്യമൃഗങ്ങളെ കൊല്ലാൻ അതിർത്തികളിൽ പലപ്പോഴും വിഷം വെക്കാറുണ്ട്. ഇതു കഴിച്ച് ചാകുന്ന മൃഗങ്ങളുടെ ജഡം കഴുകന്മാർ ഭക്ഷിക്കുന്നു. ചത്തമൃഗങ്ങളുടെ മാംസത്തിലൂടെ ഡെെക്ലോഫെനാക്ക് കഴുകന്മാരുടെ ശരീരത്തിലെത്തുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. വേദനയ്ക്കും നീരുവീക്കത്തിനുമായി മൃഗങ്ങളിൽ കുത്തിവെക്കുന്ന ഡൈക്ലോഫെനാക്ക് യഥാർത്ഥത്തിൽ കഴുകന്മാരുടെ ഘാതകരാണ്.
തീവ്രവംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ ഉൾപ്പെടുത്തുകയും പഠനം നടത്തുകയും ചെയ്തതോടെ 2005-ൽ ഡൈക്ലോഫെനാക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഈ മരുന്നിന്റെ നാലുതരം വകഭേദങ്ങൾ വിപണിയിലുണ്ട്. ഇതിലും ഇവയുടെ ജീവന് ഭീഷണയിലുള്ള ഘടകങ്ങളുണ്ട്. കെറ്റോപ്രോഫൻ ആണിതിൽ പ്രധാനം. ദക്ഷിണേന്ത്യയിൽ കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളുള്ള ജില്ലകളിൽ ഈ മരുന്നുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇപ്പോഴും ലഭ്യമാണ്.
ബോംബെ നാച്വറൽ ഹിസ്റ്ററി സൊസെെറ്റിയുടെ കണക്കനുസരിച്ച്, ഓറിയന്റല്‍ വെെറ്റ് ബാക്ക്ഡ് വൾച്ചർ, ലോങ് ബിൽഡ് വൾച്ചർ എന്നിവയുടെ എണ്ണം 25 ശതമാനത്തിനിടെ 90 ശതമാനത്തിലധികം കുറഞ്ഞു. കഴുകന്മാരെ നഷ്ടപ്പെടുന്നത് ആവാസവ്യവസ്ഥയ്ക്ക് വിനാശകരമാണെന്നും ഈ പക്ഷിക്ക് ഹിന്ദു-സൊരാഷ്ട്രയിൻ മതങ്ങളിൽ പ്രത്യേക സ്ഥാനമുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിന് 'ആക്ഷൻ പ്ലാൻ ഫോർ വൾച്ചർ കൺസർവേഷൻ ഇൻ ഇന്ത്യ' എന്ന് പദ്ധതിക്കും കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുണ്ട്.
Content Highlights: central government to proceed with conservation measures for vultures
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..