അമേരിക്കൻ ബ്ലാക്ക് വൾച്ചർ അഥവാ കരിങ്കഴുകൻ | Photo: twitter.com/anilgandass9
ചണ്ഡീഗഢ്: ഹരിയാണയിൽ കരിങ്കഴുകനെ(Black Vulture) കണ്ടെത്തിയതിന്റെ അമ്പരപ്പിൽ പക്ഷി നിരീക്ഷരും പക്ഷി സ്നേഹികളും. ഗുരുഗ്രാമിലെ ചന്തൂ തണ്ണീര്‍ത്തടത്തിലാണ് പക്ഷി സ്‌നേഹികളെ ആവേശത്തിലാക്കി കരിങ്കഴുകനെത്തിയത്. അമേരിക്കന്‍ ബ്ലാക്ക് വള്‍ച്ചര്‍ എന്നും അറിയപ്പെടുന്ന ഇവയെ ഏഷ്യയിലോ യൂറോപ്പിലോ സാധാരണയായി കാണാറില്ല. കഴുകന്‍മാരുടെ കൂട്ടത്തിലെ ഏറ്റവും വലിയ ഇനം കൂടിയാണ് കരിങ്കഴുകന്‍മാര്‍. വടക്കുകിഴക്കന്‍ അമേരിക്കയിൽ തുടങ്ങി പെറുവില്‍ വരെ ഇവയുടെ സാന്നിധ്യമുണ്ട്.
'രാജ്യത്ത് ഒരുപക്ഷെ ആദ്യമായാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്', വന്യജീവി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അനില്‍ ഗണ്ഡാസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പക്ഷിസ്‌നേഹിയായ അനുരാധ മാഥുറും കരിങ്കഴുകനെ കണ്ടതിന്റെ സന്തോഷം ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
വന്യജീവി കടത്ത് സംഘത്തില്‍ നിന്നും രക്ഷപ്പെട്ടാകാം കരിങ്കഴുകൻ പ്രദേശത്ത് എത്തിയതെന്നാണ് വിദ്ഗധരുടെ നിഗമനം. ഏഷ്യയില്‍ ആദ്യമായിട്ടാണ് ഇവയെ കണ്ടെത്തുന്നതെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ കരിങ്കഴുകന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വന്‍തോതില്‍ വന്യജീവി കടത്ത് നടക്കുന്ന രാജ്യം കൂടിയാണ് നേപ്പാള്‍.
എന്നാല്‍ ഇന്ത്യയില്‍ ആദ്യമായിട്ടല്ല കരിങ്കഴുകന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. 2017-ലെ ഓഖി ചുഴലിക്കാറ്റില്‍ പെട്ടെത്തിയ കരിങ്കഴുകന്‍
അവശതയാർന്ന നിലയിൽ നാഗര്‍കോവിലിലെ ആശാരിപ്പള്ളത്ത് ചേക്കേറുകയായിരുന്നു. അഞ്ചുവര്‍ഷക്കാലം തമിഴ്നാട് വനപാലകരുടെ സംരക്ഷണത്തിൽ കഴിഞ്ഞ ' ഓഖി' എന്ന കഴുകനെ പിന്നീട് വിമാനമാർഗം രാജസ്ഥാനിലെത്തിക്കുകയും ജോധ്പുരിൽ മോചിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: black vulture spotted in gurugram in rare sighting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..