ചെമ്പൻ വാനമ്പാടി
ആലപ്പുഴ: കാഴ്ചയില്‍ ചെറുതാണ്. ചെമ്പന്‍നിറവും തലയില്‍ ശിഖയും നെഞ്ചില്‍ വരകളുമുണ്ട്. കൊമ്പന്‍ വാനമ്പാടിയോടു നേരിയ സാദൃശ്യം. ചെമ്പന്‍ വാനമ്പാടി ഇപ്പോള്‍ കേരളത്തിലെ പക്ഷികളുടെ കൂട്ടത്തിലും ഇടം പിടിച്ചിരിക്കുകയാണ്.
കേരളത്തിലെ പക്ഷികളില്‍ 546-ാം സ്ഥാനമാണ് ചെമ്പന്‍ വാനമ്പാടിക്ക്. പക്ഷികളുടെ കൂട്ടത്തിലെ മിമിക്രിക്കാരായാണ് ഇവ അറിയപ്പെടുന്നത്. ടോണി ലാര്‍ക്ക് (ഗാലേറിയ ദേവ) എന്ന വാനമ്പാടി വര്‍ഗത്തില്‍പ്പെട്ട പക്ഷിയാണിത്.
ആലപ്പുഴ ചങ്ങരംകരി പാടത്തുനിന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി അജയകുമാറാണു പക്ഷിയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇതോടെ ആലപ്പുഴ ജില്ലയില്‍നിന്ന് രേഖപ്പെടുത്തിയിരിക്കുന്ന പക്ഷികളുടെ എണ്ണം 304 ആയി.
ഇവയെ കൂടുതലായും കാണപ്പെടുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലാണ്. മറ്റുവര്‍ഗത്തില്‍പ്പെട്ട പത്തിലധികം പക്ഷികളുടെ ശബ്ദം അനുകരിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്നു പക്ഷിനിരീക്ഷകര്‍ പറയുന്നു.
Content Highlights: Bird which can mimic the sound of more than ten birds found in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..