പ്രതീകാത്മക ചിത്രം | Photo-Gettyimages
കാലിഫോര്‍ണിയ: കഴിഞ്ഞ ശീതക്കാലം മുഴുവന്‍ ഒരുവീട്ടില്‍ കരടികള്‍ക്കൊപ്പം കഴിച്ചു കൂട്ടിയതിന്റെ ഞെട്ടലിലാണ് കാലിഫോര്‍ണിയയിലെ ഒരു കുടുംബം. വീടിനടിയില്‍ വയറിങ്ങിനും പംബ്ലിങ്ങിനുമായി ഒഴിച്ചിട്ടിരുന്ന ഇടത്താണ് കരടികള്‍ ശീതക്കാലം ചിലവഴിക്കാനെത്തിയത്.
വീട്ടില്‍ നിന്നും അസാധാരണമായ ശബ്ദങ്ങള്‍ നിരന്തരം കേട്ട വീട്ടുകാര്‍ ഭയചകിതരായിരുന്നു. മുരള്ച്ചപോലെയും കൂര്‍ക്കംവലിക്കുന്നത് പോലെയുമുള്ള ശബ്ദങ്ങളായിരുന്നു കേട്ടത്. ഇക്കാര്യം അവര്‍ സമീപവാസികളുമായി പങ്കുവെച്ചു. അവര്‍ വന്ന് പരിശോധിച്ചപ്പോള്‍ പക്ഷെ ശബ്ദങ്ങളൊന്നും കേട്ടില്ല. ഇത് വീട്ടുകാരുടെ തോന്നല്‍ മാത്രമായിരിക്കും ഇതെന്നായിരുന്നു സമീപവാസികള്‍ കരുതിയിരുന്നത്.
എന്നാല്‍ ശീതകാലത്ത് താമസിക്കാന്‍ നല്ലൊരിടം തപ്പിയ അമ്മക്കരടി കണ്ടെത്തിയതാണ് വീടിനടിയിലെ വിശാലമായ സ്ഥലം.
നാളുകള്‍ക്ക് ശേഷം ശബ്ദം കരടിയുടേതാവാം എന്ന സംശയം തോന്നിയതോടെ കുടുംബം ബീര്‍ ലീഗ് ഗ്രൂപ്പ് (bear league group) എന്ന സംഘടന സ്ഥലത്തെത്തി. ഒരു കരടിയെ മാത്രം പ്രതീക്ഷിച്ചെത്തിയ സംഘടനയ്ക്ക് ബോണസ്സായി കിട്ടിയത് നാല് കുട്ടി കരടിക്കുട്ടികളെയായിരുന്നു. അതില്‍ മൂന്നെണ്ണം അമ്മക്കരടിയുടേത് തന്നെയാണ് നാലാമത്തേത് കരടി എടുത്തുവളര്‍ത്തുന്നതാണ്. ഇങ്ങനെ ദത്തെടുക്കുന്നത് വളരെ അപൂര്‍വമാണ്.
തങ്ങള്‍ എത്തി കരടികളെ പുറത്തെത്തിക്കുകയായിരുന്നുവെന്ന് ബീര്‍ ലീഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ ബ്രയാന്റ് ഹഫ്പോസ്റ്റിനോട് പ്രതികരിച്ചു. '
ഇനിയും ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വീടിന് താഴെ വൈദ്യുതി വേലി നിര്‍മിച്ചിരിക്കുകയാണ് വീട്ടുകാര്‍. പ്രതിരോധമല്ല, മുന്‍കരുതലാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ എടുക്കേണ്ടതെന്നു ബീര്‍ ലീഗ് സംഘടന പ്രതികരിച്ചു.
ശീതകാലത്ത് കരടികള്‍ ഈ രീതിയില്‍ വീടുകള്ക്കടിയില് അഭയം തേടാറുണ്ട്. അപ്പോഴെല്ലാം അവയെ അവിടെ നിന്നും ഒഴിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തുവരിയാണ് കരടികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ബീര്‍ ലീഗ് ഗ്രൂപ്പ്
Content Highlights: bears occupy crawl space under a local house in california
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..