ബ്ലൂ ടംങഡ് ലിസാർഡ് | Photo-Gettyimages
കാന്‍ബറ: അനധികൃത കടത്തിനിരയാകുന്ന വന്യജീവികളെ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പരിരക്ഷയൊരുക്കാന്‍ ഓസ്ട്രേലിയ. ആഗോള വന്യജീവി കടത്തുസംഘം ലക്ഷ്യം വെച്ചിട്ടുള്ള 130 ഓളം പ്രാദേശിക ഉരഗ വർഗ ജീവികളെയാണ് സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാജ്യം തീരുമാനിച്ചിരിക്കുന്നത്.
വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നവയും ഒട്ടനവധി പ്രത്യേകതകളുമുള്ളവയാണ് ഓസ്ട്രേലിയയിലെ ഉരഗ വര്‍ഗ്ഗങ്ങള്‍. ഇതാണ് ഇവയ്ക്ക് പ്രിയമേറാനുള്ള കാരണം. ഇവയുടെ ചിത്രങ്ങള്‍ യൂറോപ്പിലെ ചില പെറ്റ് ട്രേഡിംഗ് വെബ്സൈറ്റുകളിലെയും ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അനധികൃത കടത്തിനിരയാവുന്ന വന്യജീവികള്‍ കടുത്ത ക്രൂരതകളാണ് നേരിടേണ്ടി വരുന്നത്. കടത്തുന്നതിന് മുമ്പോ അതിന് ശേഷമോ ഇവയ്ക്ക് ജലപാനം നല്‍കില്ല. ചെറിയ ക്യാനുകളിലും മറ്റും കുത്തി നിറച്ചാണ് ഇവയെ കടത്തല്‍. പല ജീവികളും ഇതിനിടയിൽ തന്നെ ചത്തുപോകാറുമുണ്ട്.
പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉരഗ വിഭാഗങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടാല്‍ മറ്റ് രാജ്യങ്ങള്‍ അത് ഓസ്ട്രേലിയയെ അറിയിക്കണമെന്നും നിർദേശമുണ്ട്. വന്യജീവി കടത്തിന്റെ ഉറവിടം അറിയുന്നതിന് വേണ്ടിയാണിത്. . കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അനധികൃത വന്യജീവി കടത്തുമായി ബന്ധപ്പെട്ട് 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
Content Highlights: Australia to conserve species that are being illegal smuggled to another countries
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..