സിംഹത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന ഹിപ്പോപ്പൊട്ടാമസ്, വീഡിയോ ദൃശ്യങ്ങളിൽ നിന്ന് | Photo: youtube.com/@Latestsightings
സിംഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ഏത് കൊലകൊമ്പനും ഒന്ന് മുട്ട് വിറയ്ക്കും. കാട്ടിലെ രാജാക്കന്മാര്‍ തന്നെയാണ് സിംഹങ്ങള്‍ എന്നാണ് പറയാറ്. എന്നാല്‍ ഇതിന് വിപരീതമായൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ലേറ്റ്സ്റ്റ് സൈറ്റിംഗ്‌സ് (Latest Sightings) എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഒരു നദിക്ക് നടുവിലായുള്ള പാറയില്‍ ഇരിക്കുന്ന സിംഹമാണ് ദൃശ്യങ്ങളിലുള്ളത്. ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പാറയിലിരിക്കുന്ന സിംഹത്തെ ഹിപ്പോപ്പൊട്ടാമസുകള്‍ വളയുന്നത് കാണാം.
പെട്ടെന്ന് കൂട്ടത്തിലൊരു ഹിപ്പോപ്പൊട്ടാമസ് പാറയ്ക്ക് അടുക്കലേക്ക് നീന്തി അടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പാറയ്ക്ക് സമീപം എത്തിയതോടെ ഹിപ്പോപ്പൊട്ടാമസ് സിംഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. ജീവനില്‍ ഭയന്ന സിംഹം നേരെ വെള്ളത്തിലേക്ക് എടുത്ത് ചാടുകയാണുണ്ടായത്. പെട്ടെന്ന് കര ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതും കാണാം. മറ്റൊരു ഹിപ്പോപ്പൊട്ടാമസിന്റെ മുകളിലൂടെയാണ് സിംഹം നീന്തി കരയിലേക്കെത്തുന്നത്. കൂട്ടമായി എത്തിയ ഹിപ്പോപ്പൊട്ടമസുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വീഡിയോയില്‍ വ്യക്തമായി കാണാം.
17 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. പ്രകൃതി എപ്പോഴും എന്നില്‍ ഏതെങ്കിലും തരത്തില്‍ കൗതുകം ഉണര്‍ത്തും, പ്രകൃതി കരുതി വെച്ചിരിക്കുന്നത് എന്തെന്ന് ചിന്തിക്കാന്‍ കഴിയില്ല എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ബിബിസിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കരയിലെ ഏറ്റവും അപകടകാരിയായ സസ്തനിയാണ് ഹിപ്പോപ്പൊട്ടാമസുകള്‍. ആഫ്രിക്കയില്‍ പ്രതിവര്‍ഷം 500-ലേറെ പേരാണ് ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മരിക്കുന്നത്. ആക്രമസ്വഭാവമുള്ള ഹിപ്പോപ്പൊട്ടമസുകള്‍ക്ക് കൂര്‍ത്ത പല്ലുകളാണുണ്ടാവുക. ദേഹം തണുപ്പിക്കുന്നതിനായി ഭൂരിഭാഗം സമയവും വെള്ളത്തിലായിരിക്കും ഇവ കഴിയുക.
Content Highlights: angry hippo charging at a lion, viral video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..