പാട്ടുപക്ഷിയെ തേടി മേഘപാളികളിലേക്ക്


ജി. ഷഹീദ് \ ഫോട്ടോ: ഡോ. ജയ്നി കുര്യാക്കോസ്

Andean cock of the rock | Photo: Dr. Jainy Kuriakose

മേഘങ്ങളിൽ ലയിച്ചു നിൽക്കുന്ന അംബരചുംബികളായ മഴക്കാടുകളിൽ മാത്രം കാണുന്ന സുന്ദരപക്ഷിയാണിത്. തെക്കെ അമേരിക്കയിലെ കൊളംബിയയിലും പെറുവിലും കാണുന്ന ചിത്രം. മലയാളി പക്ഷി നിരീക്ഷകയും വന്യജീവി ഫോട്ടോഗ്രാഫറുമായ ഡോ. ജയ്നി കുര്യാക്കോസ് ഈയിടെ ക്യാമറയിൽ പകർത്തിയതാണ്.

ആൻഡീസ് പർവതനിരകൾ നോക്കെത്താതെ പരന്നു കിടക്കുന്നു. കുത്തനെയുള്ള കയറ്റങ്ങൾ കയറിവേണം പക്ഷിയുടെ വാസസ്ഥലമായ മഴക്കാട്ടിലേക്ക് പോകാൻ. അതീവ സാഹസികയാത്ര. പക്ഷെ, വന്യജീവികൾ ഒന്നും ഈ വനമേഖലയിൽ ഇല്ല. അതിനാൽ ആകാംക്ഷ ഇല്ലാതെ സുഖകരമായ യാത്ര. Andean cock of the rock എന്ന പാട്ടുപക്ഷിയെ കാത്തിരുന്ന് കാണാം.

വൃക്ഷത്തലപ്പുകളിൽ തത്തിക്കളിക്കുന്ന പക്ഷി ആരെയും ആകർഷിക്കുന്ന, ഭ്രമിപ്പിക്കുന്ന മധുര സംഗീതം മുഴക്കും. അതിൽ ലയിച്ചു നിന്നാൽ നാം ഏതോ മായാലോകത്തിന്റെ വശീകരണ വലയത്തിലാകുമെന്ന് ഡോ. ജയ്നി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ആകർഷകമായ ഓറഞ്ച് നിറം പക്ഷിക്കുണ്ട്. മേഘങ്ങളെ തൊട്ടുനിൽക്കുന്ന ഉയരത്തിൽ എത്തിയാൽ പക്ഷിയെ കൺകുളിർക്കെ കാണാം. ആൺപക്ഷിക്കാണ് സൗന്ദര്യം കൂടുതൽ. പെരുമ്പാവൂർ സ്വദേശിയായ ഡോ. ജയ്നി ബെംഗളൂരുവിൽ കമ്പ്യൂട്ടർ എഞ്ചിനീയറാണ്.

Content Highlights: Andean cock of the rock, Bird, Colombia, Peru, Forest, Jungle

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented