മഴ ലവലേശം എത്താത്ത മരുപ്രദേശം, വേനല്‍മഴയില്‍ പിന്നീടങ്ങോട്ട് വസന്തോത്സവം


അറ്റാകാമ മരുഭൂമിയിൽ വിരിഞ്ഞ പൂക്കൾ, അഞ്ച് മുതൽ ഏഴ് വർഷം വരെ കൂടുമ്പോഴാണ് ഇത്തരം പ്രതിഭാസം മേഖലയിലുണ്ടാവുക | Photo-twitter.com/AP_Images

ഴ ലവലേശം എത്താത്ത മരുപ്രദേശം. അവിടെ പെയ്യുന്ന വേനല്‍മഴയില്‍ വിരിയുന്ന വര്‍ണാഭമായ പൂക്കള്‍. അറ്റാകാമ മരുഭൂമിയില്‍ നടന്ന സംഭവമാണിത്. ഫ്‌ളവറിംഗ് ഡസേര്‍ട്ട് എന്ന പ്രതിഭാസമാണിതിന് പിന്നില്‍. ഏതാനും വര്‍ഷങ്ങള്‍ക്കിടെ മാത്രം നടക്കുന്ന പ്രതിഭാസം. ഇത്തരത്തിലൊരു പ്രതിഭാസം നടന്നതോടെ പ്രദേശത്തെ സംരക്ഷിക്കാനൊരുങ്ങുകയാണ് ചിലിയന്‍ സര്‍ക്കാര്‍. പ്രദേശം ദേശീയ ഉദ്യാനമായി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം പുതിയ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പ്രഖ്യാപിക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമെന്നറിയപ്പെടുന്ന ഇടം കൂടിയാണിവിടം. ഏതാനും വര്‍ഷം കൂടുമ്പോഴാണിവിടെ വേനല്‍ മഴയില്‍ 200 ഓളം വര്‍ഗത്തില്‍പെട്ട പൂക്കള്‍ പൂവിടുക. പര്‍പ്പിള്‍, പിങ്ക്, മഞ്ഞ നിറത്തിലുള്ള പൂവുകളാല്‍ സമ്പന്നമായിരിക്കും പിന്നീട് പ്രദേശം. നൊളോനസ് പോലെയുള്ള പ്രദേശത്തിന് മാത്രം സ്വന്തമായ ചില പൂവ് വിഭാഗങ്ങളുമുണ്ട്.



ജിയോഫൈറ്റ് വിഭാഗത്തില്‍ പെട്ടവയാണ് ഈ ചെടികള്‍. വേനല്‍ക്കാലമാകുമ്പോള്‍ മണ്ണിനടിയില്‍ ഇവയുടെ വേരുകള്‍ മണ്ണിനടിയില്‍ ശേഷിക്കുകയും മഴ പെയ്യുമ്പോള്‍ വീണ്ടും പൂവിടുകയുമാണ് ചെയ്യുക. വിരുന്നുകാരായി പിന്നീടങ്ങോട്ട് ചിത്രശലഭങ്ങള്‍ വരെയെത്തും. സാധാരണയായി എല്‍ നിനോ പ്രതിഭാസത്തിന് ശേഷമാണ് ഇത്തരം പൂവിടല്‍ പ്രതിഭാസങ്ങളുണ്ടാവുക. 2017 ലായിരുന്നു ഇതിന് മുമ്പ് ഇത്തരത്തില്‍ പൂവുകള്‍ വിരിഞ്ഞത്. സന്ദര്‍ശക പ്രവാഹമുള്ള പ്രദേശത്ത് സഞ്ചാരികളാല്‍ ചിലപ്പോള്‍ പൂവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യരുതെന്ന അഭ്യര്‍ഥനയാണ് അധികൃതര്‍ക്കുള്ളത്.


Content Highlights: about the blooming flowers in atacama desert


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented