ഇത്തിൾപന്നി | Photo-Jude D
ലണ്ടന്‍: ലണ്ടനിലെ ഡ്രസിലാസ് പാര്‍ക്കില്‍ പാറ്റ്‌സിയെന്നും എഡ്ഡിയെന്നും പേരുള്ള രണ്ട് പെണ്‍ ഇത്തിള്‍പന്നികളുണ്ട്. ഇരട്ടകളാണ്. ഇത്തവണ ക്രിസ്മസിന് കിട്ടിയ തീറ്റസത്കാരം അല്പം കൂടിയതോടെ രണ്ടുപേരുടെയും ഭാരം ഓരോ കിലോവെച്ച് കൂടി.
തടികൂടുന്നത് ആരോഗ്യത്തിന് നല്ലതല്ലല്ലോ. മാത്രമല്ല, നന്നായി നടക്കാനുമാവുന്നില്ല. ഇപ്പോഴവര്‍ ആഹാരം നിയന്ത്രിക്കുകയാണ്. തടി കുറയുംവരെ കുറച്ചുഭക്ഷണമേ ഈ മഞ്ഞ ഇത്തിള്‍പന്നികള്‍ക്ക് നല്‍കൂവെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. ഒപ്പം വ്യായാമവും ചെയ്യണം.
തണുപ്പുള്ള മാസങ്ങളില്‍ ശരീരം അനങ്ങാതെ കിടന്നുറങ്ങിയതും തടികൂടാന്‍ കാരണമായി. ഉറുമ്പുതീനിയുടെയും തേവാങ്കിന്റെയും കുടുംബത്തില്‍പ്പെട്ട ഇത്തിള്‍പന്നികളുടെ പ്രധാനഭക്ഷണം ചീവീടുകളും മീല്‍വേമുകളുമാണ്. വാലടക്കം 75 സെന്റീമീറ്ററാണ് ശരാശരി നീളം. മൂന്നരക്കിലോമുതല്‍ ആറരക്കിലോഗ്രാം വരെയാണ് തൂക്കം.
Content Highlights: about Hedgehogs named eddie and patsy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..