ചീറ്റപ്പുലി ക്യാമറയിൽ
കരയിലെ വേഗമേറിയ ജീവികളിലൊന്നാണ് ചീറ്റകൾ. കെനിയയിലെ മസായ് മാര സങ്കേതത്തിലെ ചീറ്റപ്പുലികൾക്കൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ചീറ്റപ്പുലികൾക്ക് ക്യാമറ കണ്ണുകളേയും വാഹനങ്ങളിലിരിക്കുന്ന കാഴ്ചക്കാരെയും പരിചിതമാണ്. ഇവിടെയെത്തുന്ന യാത്രക്കാരെല്ലാം ചീറ്റപ്പുലികളുടെ ചിത്രങ്ങൾ പകർത്താറുണ്ട്. ഇവിടെ നിന്നും പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫർ ജയ്നി കുര്യാക്കോസ് പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വേട്ടയാടിയ മാനുമായി നിൽക്കുന്ന ഒരു ചീറ്റയുടെ ചിത്രമാണിത്.
ഫോട്ടോഗ്രഫർ ജയ്നി കുര്യാക്കോസിന്റെ വാക്കുകളിലേക്ക്
ടൂറിസ്റ്റുകളെ തേടി അൽപം ചീറ്റപ്പുലി നടന്നിട്ടുണ്ടാവണം. എല്ലാവർക്കും വേണ്ടി ഒരു നിമിഷം പോസു ചെയ്തു.പോസ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ നൂറ് കണക്കിന് ക്യാമറ കണ്ണുകൾ മിഴിചിമ്മി. ഗംഭീര ചിത്രങ്ങൾ തന്നുവെന്ന് തോന്നിയതു കൊണ്ടാവണം, പിന്നെ തെല്ലും വെെകിയില്ല. പോസിനു ശേഷം മിന്നൽ വേഗത്തിൽ ചീറ്റ ഓടിപ്പോയി. തികച്ചും അപ്രതീക്ഷിതമായ കാഴ്ചയായിരുന്നു അത്. വളരെ അപൂർവമായ ഒരു കാഴ്ച കൂടിയായിരുന്നു ഇത്.
പുലി വേട്ടയാണ് ഇവിടെ മസായ് മാരയിലെ ആകർഷണങ്ങളിലൊന്ന്. പക്ഷികളുടെ ചിത്രങ്ങൾ മാത്രം എടുക്കാറുള്ള ജയ്നിക്കു കിട്ടിയ അത്യപൂർവ ചിത്രമാണിത്. തെക്കെ അമേരിക്കയിൽ നിന്ന് പക്ഷികളെ എടുത്ത ശേഷമാണ് ജയ്നി ആഫ്രിക്കൻ യാത്ര നടത്തിയത്. ആമസോൺ മഴക്കാടുകളാണ് ഇനി ലക്ഷ്യം. ഇന്ത്യയിൽ വംശമറ്റ ജീവിവർഗം കൂടിയാണ് ചീറ്റപ്പുലികൾ. രാജ്യത്ത് ചീറ്റപ്പുലികൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത് 1952-ലാണ്. പുനരതവരണത്തിന്റെ ഭാഗമായി നമീബിയയില്‍ നിന്നും രണ്ടു ബാച്ചുകളിലായി 20 ഓളം ചീറ്റകൾ ഇന്ത്യയിലെത്തിയിരുന്നു.
Content Highlights: about cheetah who came for camera
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..