വിസര്‍ജ്ജ്യങ്ങളിലേറെയും പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍; മാലിന്യവാഹകരാകുന്ന ഏഷ്യന്‍ ആനകള്‍


ഉത്തരാഖണ്ഡ് വനമേഖലയിലെ ഏഷ്യന്‍ ആനകളുടെ വിസര്‍ജ്ജ്യത്തില്‍ പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യമേറുന്നതായി പഠനങ്ങള്‍

വിസർജ്ജ്യങ്ങളിലൂടെ വിത്തുവ്യാപനം നടത്തുന്നുവെന്ന് പ്രത്യേകത കൂടി ഉത്തരാഖണ്ഡ് വനപ്രദേശങ്ങളിലുള്ള ആനകൾക്കുണ്ട്. | Photo-Gettyimage

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ വനപ്രദേശങ്ങളില്‍ കാട്ടാനകള്‍ പ്ലാസ്റ്റിക് പോലെയുള്ള പദാര്‍ത്ഥങ്ങള്‍ ആഹാരമാക്കുന്നതായി കണ്ടെത്തല്‍. ജേണല്‍ ഫോര്‍ നേച്വര്‍ കണ്‍സര്‍വേഷനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. ഉത്തരാഖണ്ഡിലെ വനപ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ആനയുടെ വിസര്‍ജ്ജ്യ സാംപിളുകളില്‍ ഇത്തരത്തിലുള്ള ഹാനികരമായ പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ശേഖരിച്ച 75 സാംപിളുകളിലെ 24 എണ്ണത്തിലും പ്ലാസ്റ്റിക്, വീട്ടുമാലിന്യം എന്നിവ കണ്ടെത്തി.

വിസര്‍ജ്ജ്യങ്ങളിലൂടെ വിത്തുവ്യാപനം നടത്തുന്നുവെന്ന് പ്രത്യേകത കൂടി ഉത്തരാഖണ്ഡ് വനപ്രദേശങ്ങളിലുള്ള ആനകള്‍ക്കുണ്ട്. പ്ലാസ്റ്റിക് പോലെയുള്ള പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ഇവ മാലിന്യവാഹകരാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. വനപ്രദേശങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലൂടെ ആനകള്‍ പ്ലാസ്റ്റിക് പോലെയുള്ള മാരകമായ പദാര്‍ത്ഥങ്ങള്‍ അകത്താക്കുന്നത് പഠനത്തിന്റെ മുഖ്യ രചയിതാവ് കൂടിയായ ഡോ.ഗീതാജ്ഞലി കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ കണ്ടെത്തിയവയില്‍ 85 ശതമാനവും ഫുഡ് കണ്ടെയ്‌നറുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ബാഗ്, പ്ലാസ്റ്റിക് പാക്കേജിംഗ് പോലെയുള്ളവയുടെ അംശം കണ്ടെത്തിയിരുന്നു. ആനകളുടെ ദഹന സംവിധാനങ്ങളെ താറുമാറാക്കുന്ന തരത്തിലുള്ള കെമിക്കലുകളും ഇത്തരം പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുണ്ട്. വന്യമൃഗങ്ങള്‍ വനമേഖലകളില്‍ നിന്നും പ്ലാസ്റ്റിക് പോലെയുള്ള പദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുന്നതിന് ഒരു തടയിടാന്‍ രാജ്യത്തെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം കൂടി പഠന റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു.

ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കോട്ട്ദ്വാര്‍ വനപ്രദേശത്തും ഇത്തരത്തില്‍ ആനകളുടെ വിസര്‍ജ്യങ്ങളിലൂടെ പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഏഷ്യന്‍ ആനകളിലെ പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍-ഉത്തരാഖണ്ഡ് വനമേഖലയില്‍ (Plastic Ingestion In Asian Elephants In The Forested Landscapes Of Uttarakhand, India) എന്ന തലക്കെട്ടിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlights: A study shows the presence of plastic particles in the dung of Asian elephants in Uttarakhand

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented