Photo: twitter.com/susantananda
വേനലില്‍ ശരീരം തണുപ്പിക്കാനെത്തിയ കടുവ കൂട്ടം- ഇത്തരമൊരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്. ചൂടുള്ള പരിസ്ഥിതിയില്‍ ശരീര വലിപ്പമുള്ളതുകൊണ്ടും വിയര്‍പ്പുഗ്രന്ഥികള്‍ കുറവായതുകൊണ്ടും കടുവകളുടെ ശരീരം പെട്ടെന്ന് ചൂട് പിടിക്കുന്നു. ജലാശയങ്ങളില്‍ മുങ്ങിക്കിടന്നാണ് അവ ചൂടകറ്റുന്നത്, ഇങ്ങനെയൊരു ചെറുകുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ സുശാന്ത നന്ദ പങ്ക് വെച്ചിരിക്കുന്നത്.
നാല്‍പ്പതിനായിരത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. സുന്ദരമായ പൂള്‍ പാര്‍ട്ടി, അതിമനോഹരമായ ദൃശ്യം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വന്യജീവികളുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകള്‍ സുശാന്ത നന്ദ പങ്ക് വെയ്ക്കാറുണ്ട്. അവയെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. വേനല്‍ അടുത്തു വരികയാണ്. അതിനാല്‍ ഉഷ്ണമകറ്റാനുള്ള ധൃതിയിലാവും വന്യജീവികള്‍.
അഞ്ചോളം കടുവകളാണ് 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിലുള്ളത്. നാലോളം കടുവകള്‍ ശരീരത്തെ ചൂടകറ്റാന്‍ ജലത്തില്‍ മുങ്ങി കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു കടുവ മറ്റുള്ള കടുവകള്‍ക്ക് ചുറ്റിലുമായി നടക്കുകയാണ്. മെല്ലെ ഈ കടുവയും ജലാശയത്തില്‍ മുങ്ങി കിടക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഉഗ്രന്‍ നീന്തല്‍ക്കാര്‍ കൂടിയാണ് കടുവകള്‍. ഇര തേടുമ്പോഴും ചൂട് ഉയരുമ്പോഴുമാണ് സാധാരണയായി കടുവകള്‍ ജലാശയത്തില്‍ മുങ്ങി കിടക്കാറുള്ളത്.
Content Highlights: a group of tiger immerse in water to avoid heat, viral video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..