കാശ്മീർ സ്റ്റാഗ് എന്ന ചെങ്കലമാൻ | Photo-ANI
പ്രകൃതിസ്‌നേഹികള്‍ക്ക് ആഹ്ലാദത്തിനു വകനല്‍കി കശ്മീര്‍ സ്റ്റാഗ് എന്ന ചെങ്കലമാനിന്റെ തിരിച്ചുവരവ്. വംശമറ്റുവെന്നു കരുതിയിരുന്ന ഈ മാന്‍വര്‍ഗത്തിന്റെ കൂട്ടത്തെ ജമ്മുകശ്മീരിലെ ഡാചിഗാം ദേശീയോദ്യാനത്തില്‍ മാര്‍ച്ചില്‍ കണ്ടെത്തി. കശ്മീരികള്‍ ഹംഗുല്‍ എന്നുവിളിക്കുന്ന ചെങ്കലമാനിന്റെ ലോകത്തെ ഏകതാവളമാണ് പടിഞ്ഞാറന്‍ ഹിമാലയത്തിലെ സബര്‍വന്‍ മലനിരകളിലുള്ള ഡാചിഗാം ദേശീയോദ്യാനം. സമുദ്രനിരപ്പില്‍നിന്ന് 5,499 - 14,000 അടി ഉയരത്തിലാണിത്.
രോമത്തിന്റെ ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ് ചെങ്കലമാനുകള്‍ക്ക് ആ പേരുകിട്ടാന്‍ കാരണം. മാനിനങ്ങളില്‍ ഏറ്റവും വലുപ്പംകൂടിയ ഒന്നാണിവ. ലോകത്ത് ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന ചെങ്കലമാനുകളില്‍പ്പെട്ടതാണ് ഹംഗുല്‍.
1844-ല്‍ ഗവേഷകന്‍ ആല്‍ഫ്രെഡ് വാഗ്‌നറാണ് ഇവയെ ആദ്യമായി തിരിച്ചറിഞ്ഞത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അയ്യായിരത്തോളം ഹംഗുലുകളാണ് ജമ്മുകശ്മീരിലുണ്ടായിരുന്നത്. എന്നാല്‍, വേട്ടയും ആവാസവ്യവസ്ഥയിലെ അധിനിവേശവും കാരണം എണ്ണം കുത്തനെ കുറഞ്ഞു.
Content Highlights: A Group of Kashmir Stag have been discovered which is thought to be extinct
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..