പ്രതീകാത്മക ചിത്രം | Photo: Gettyimage
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് ദക്ഷിണാഫ്രിക്കയിൽനിന്ന് 12 ചീറ്റകൾ ശനിയാഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. വിമാനമാർഗം ഗ്വാളിയറിലെത്തിച്ചശേഷമാണ് ചീറ്റകളെ കുനോയിലേക്ക് കൊണ്ടുവരുക. ഒരുമാസം നിരീക്ഷിക്കും. ഇതിലെ ആൺ-പെൺ എണ്ണം വ്യക്തമല്ല. 2022 ജനുവരിയിലാണ് ചീറ്റകളുടെ കൈമാറ്റത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ധാരണയായത്.
70 വർഷമായി ഇന്ത്യയിൽ ചീറ്റകൾ ഇല്ലായിരുന്നു. സെപ്റ്റംബറിൽ നമീബിയയിൽനിന്ന് എട്ടു ചീറ്റകളെ എത്തിച്ചു. വേട്ടയാടൽ പരിശീലനത്തിലുള്ള ഇവയെ പൂർണമായും ദേശീയോദ്യാനത്തിൽ തുറന്നുവിട്ടിട്ടില്ല.
അതേ സമയം വൃക്ക സംബന്ധമായ രോഗങ്ങൾ അലട്ടിയിരുന്ന സാഷയെന്ന ചീറ്റയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി രേഖപ്പെടുത്തി. ക്വാറന്റീനിലുള്ള സാഷ കുറച്ച് നാൾ കൂടി നിരീക്ഷണത്തിൽ തുടരും.
Content Highlights: a dozen cheetahs to arrive on february 18
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..