hippopotamus | Photo: AP
കൊളംബിയയില്‍ നിന്നും ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളെത്തുന്നു. 70 ഓളം ഹിപ്പൊപ്പൊട്ടാമസുകളെയാണ് ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമായി കൊളംബിയ കയറ്റി അയ്ക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ചീറ്റകളെത്തിയതിന് തൊട്ടുപിന്നാലെയാണ് ഹിപ്പൊപ്പൊട്ടാമസുകളുമെത്തുന്നത്. ഹിപ്പൊപ്പൊട്ടാമസുകളുടെ വംശവര്‍ധനവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്രയധികം വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കൊളംബിയയില്‍ ഹിപ്പൊപ്പൊട്ടാമസുകള്‍ക്ക് പ്രകൃതായുള്ള വേട്ടക്കാരില്ല. ഇതും വംശവര്‍ധനവിന് കാരണമായി.
1980-കളില്‍ മയക്കുമരുന്ന് മാഫിയതലവന്‍ പാബ്ലോ എസ്‌കോബാർ ആഫ്രിക്കയില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവുന്ന ഹിപ്പൊപ്പൊട്ടാമസുകളുടെ പിന്‍ഗാമികളാണിവ. 1993-ല്‍ പാബ്ലോയുടെ മരണശേഷം ഇവ പെറ്റുപെരുകുകയായിരുന്നു. 1993-ല്‍ ഒരാണും മൂന്ന് പെണ്ണുമെന്നത് ഇന്ന് അസംഖ്യമായി തീര്‍ന്നു. കൊളംബിയയക്ക് തദ്ദേശീയരായ മൃഗങ്ങള്‍ക്ക് പോലും ഹിപ്പൊപ്പൊട്ടാമസുകള്‍ ഭീഷണിയായി കണക്കാക്കുന്നു. സീ കൗ പോലെയുള്ളവയോടെ ഭക്ഷണത്തിനും മറ്റുമായി ഇവ പൊരുതുന്നു. മഗ്ദലീന നദിയില്‍ മാത്രം കണ്ടു വരുന്നവയാണ് സൗ കൗവുകള്‍.
കൊളംബിയയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹിപ്പൊപ്പൊട്ടാമസുകളാണ്. നിലവില്‍ രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് ഹിപ്പൊപ്പൊട്ടാമസുകള്‍. അന്ത്യോഖ്യ പ്രവിശ്യയില്‍ മാത്രം 130 ഹിപ്പൊപ്പൊട്ടാമസുകളുണ്ടെങ്കിലും അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം 400 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊളംബിയയില്‍ മറ്റേത് മൃഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെക്കാള്‍ അധികമാണ് ഹിപ്പൊപ്പൊട്ടാമസുകള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍. രാജ്യത്ത് ഹിപ്പൊപ്പൊട്ടാമസുകളെ കൊന്നൊടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇതിനതിരേ വിമര്‍ശനസ്വരങ്ങളുമുയര്‍ന്നിട്ടുണ്ട്. 2022-ലാണ് കൊളംബിയന്‍ സര്‍ക്കാര്‍ ഹിപ്പൊപ്പൊട്ടാമസുകളെ അധിനിവേശ ജീവിവര്‍ഗ്ഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ഗുജറാത്തിലേക്കാകും ഹിപ്പൊപ്പൊട്ടാമസുകളെത്തുക.
Content Highlights: 70 hippopotamus to be relocated from colombia to india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..