വീഡിയോ ദൃശ്യങ്ങളിൽ നിന്നും | Photo:twitter.com/ANI
നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് രാത്രി ഒരു കൂട്ടം ആനകള്‍ നടന്നു നീങ്ങുകയാണങ്കെില്‍ നിങ്ങളെന്ത് ചെയ്യും. കൗതുകമുണര്‍ത്തുന്ന ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ദൃശ്യം. ഒഡീഷയിലെ ജര്‍സുഗുഡയില്‍ നിന്നുളളതാണീ ദൃശ്യങ്ങള്‍. ബ്രരാജ്‌രാജ്‌നഗറിലുള്ള റസിഡ്യന്‍ഷല്‍ മേഖലയില്‍ രാത്രി നടന്നു നീങ്ങുന്ന 12 -ഓളം ആനകളാണ് ദൃശ്യങ്ങളിലുളളത്.
പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ട്വിറ്ററില്‍ വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. രാത്രി ആര്‍ക്കും ശല്യമില്ലാതെ നടന്ന് നീങ്ങുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരിലും കൗതുകമുണര്‍ത്തും. ചിലപ്പോഴൊക്ക ഭക്ഷണത്തിനോ ജലത്തിനോ വേണ്ടി ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാറുണ്ട്. പ്രദേശവാസികളുടെയും വന്യജീവികളുടെയും സുരക്ഷ ഒരേ പോലെ ഉറപ്പ് വരുത്തേണ്ടത് അധികൃതരാണ്.
മദ്യലഹരിയിലായിരുന്നഒരു പ്രദേശവാസി ആനക്കൂട്ടത്തെ പിന്തുടര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇയാള്‍ അപകടമില്ലാത്ത രീതിയില്‍ രക്ഷപ്പെട്ടതായാണ് വിവരം. വനംവകുപ്പ് അധികൃതര്‍ തന്നെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
Content Highlights: 12 elephants spotted crossing residential area in odishas jharsuguda
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..