ഭൂമിയെ 'പെണ്ണിര' ആക്കാതിരിക്കാം- സുഗതകുമാരി കവിത ചൊല്ലുന്നു

നാട് വരളുകയാണ്. നാവിലിറ്റിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ബാക്കിയില്ലാത്തപ്പോഴും ജലസംരക്ഷണത്തെ കുറിച്ച് ജലദിനത്തില്‍ മാത്രം സംസാരിക്കുന്നവരായി നാം മാറിയിരിക്കുന്നു.

വറ്റുന്ന കിണറുകളും ഇടിച്ചു നിരത്തപ്പെടുന്ന കുന്നുകളും നമുക്ക് പുതുമയല്ല. ഭൂമി പെണ്ണിരയായി മാറുന്ന കവിത മാതൃഭൂമി ന്യൂസിനു വേണ്ടി സുഗതകുമാരി കവിത ചൊല്ലുന്നു.

ചാവുംപുഴകളെയും ദാഹനീരിനായി കാടിറങ്ങുന്ന കാടിന്റെ മക്കളെയും പച്ചക്കുന്നിന്റെ കണ്ണുകളെ കുത്തിപ്പൊട്ടിച്ച മനുഷ്യന്റെ ചെയ്തികളെയും കവിത ചൂണ്ടിക്കാട്ടുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.