വരള്‍ച്ചയെ നേരിടാന്‍ മഴക്കാലത്തുതന്നെ വേണം മുന്നൊരുക്കം

കിണര്‍ റീചാര്‍ജിങ് വീടുകളില്‍ ചെയ്യാനാവുന്ന ജലസംരക്ഷണ മാര്‍ഗമാണ്. ജല ലഭ്യത കുറവുള്ള കിണറുകളെ മഴവെള്ളം കൊണ്ട് റീചാര്‍ജ് ചെയ്യുകയാണ് ഈ രീതി. 

കിണറിന് അരമീറ്റര്‍ ദൂരെ ഒരു മീറ്റര്‍ താഴ്ചയില്‍ 1.70 മീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതില്‍ കുഴിയുണ്ടാക്കണം. കുഴിയില്‍ കോണ്‍ക്രീറ്റ് റിങ്ങുകള്‍ സ്ഥാപിച്ച് ജലസംഭരണിയാക്കി മുകള്‍ ഭാഗം മൂടുക. ജലസംഭരണിയില്‍ മെറ്റല്‍, ചിരട്ടക്കരി, മണല്‍ എന്നിവ നിറച്ച് ഫില്‍ട്ടര്‍ തയ്യാറാക്കാം. വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം പി.വി.സി.പൈപ്പ് വഴി ജലസംഭരണിയിലേയ്ക്കെത്തിക്കുന്നു.

ജലസംഭരണിയില്‍ ഫില്‍റ്റര്‍ ചെയ്തശേഷം വെള്ളം പൈപ്പ് വഴി കിണറിലേക്ക് എത്തിക്കുന്നു. എളുപ്പത്തില്‍ തയ്യാറാക്കാനാവുന്നതും ചിലവകുറഞ്ഞതുമായ ജലസംരക്ഷണ മാര്‍ഗമാണ് കിണര്‍ റീ ചാര്‍ജിങ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented