കോഴിക്കോട്: അതി തീവ്ര മഴയ്ക്കുള്ള സാധ്യതയും ഉരുള്‍പൊട്ടല്‍ ഭീഷണിയും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും വെടിയൊച്ച നിലച്ചിട്ടില്ല കോഴിക്കോട്ട് കാവിലുംപാറയിലെ വട്ടിപ്പന മലയില്‍. ഇവിടെ നിസ്സഹായരാണ് ജനങ്ങള്‍. നിശബ്ദരായി പോയിരിക്കുന്നു അധികാരികള്‍. എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ലോക്ക് ഡൗണ്‍ കാലത്തുപോലും ഇവിടെ വെടിയൊച്ചകള്‍ മുഴങ്ങി. 

പൊട്ടിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്ന് ജിയോളജി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുമ്പോഴും അധികാരത്തിന്റെ തണലില്‍ നിര്‍ബാധം  തുടര്‍ന്നു വട്ടിപ്പനയോടുള്ള ക്രൂരത. ഉള്ളനിയമങ്ങള്‍ത്തന്നെ നഗ്നമായി ലംഘിക്കപ്പെടുമ്പോള്‍ നിമയങ്ങള്‍ത്തന്നെ ഇല്ലാതാവുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് ഓര്‍മിപ്പിക്കുന്നു, വട്ടിപ്പനമല. ഇഐഎ 2020ന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട് കോം വാര്‍ത്തയുടെ പുനഃപ്രസിദ്ധീകരണം.

Content Highlights: Vattippanamala- quarry mining continuous lock down period too, EIA 2020