വന്യജീവികളുടെ സഞ്ചാരപാതകള്‍ വ്യക്തമാക്കുന്ന ഹ്രസ്വചിത്രം

വന്യമൃഗങ്ങളുടെ സഞ്ചാരപാതകള്‍ കാടിന്റെ ആവാസവ്യവസ്ഥയില്‍ എത്രത്തോളം പ്രധാന്യമുള്ളതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഒരു ഹ്രസ്വചിത്രം. ഭൂമിശാസ്ത്രപരമായോ അല്ലാതെയോ വിവിധ വിഭാഗങ്ങളായി വേറിട്ടു കിടക്കുന്ന ആവാസവ്യസ്ഥകളെ തമ്മില്‍ കൂട്ടിയിണക്കുന്നതില്‍ ഇത്തരം ഇടനാഴികള്‍ എന്തു പങ്കാണ് നിര്‍വഹിക്കുന്നതെന്ന് ഷോര്‍ട്ഫിലിം വ്യക്തമാക്കുന്നു. 

പ്രത്യേകിച്ച്, ചില പ്രത്യേക ഇനം ജീവജാലങ്ങളുടെ നിലനില്‍പിനുതന്നെ ഈ ഇടനാഴികള്‍ എത്രത്തോളം അനിവാര്യമാണെന്നും ഈ ഹ്രസ്വചിത്രം വ്യക്തമാക്കുന്നു. സഞ്ജയ് ഗുബ്ബിയാണ് ചിത്രത്തിന്റെ ആശയവും ഏകോപനവും നിര്‍വഹിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented