പാമ്പിനെ ഛര്‍ദ്ദിക്കുന്ന പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ

ശ്രദ്ധിക്കുക: ചിലര്‍ക്ക് വീഡിയോ അസ്വാസ്ഥ്യമുണ്ടാക്കിയേക്കാം

ചിലപ്പോള്‍ പ്രകൃതി മനോഹരിയും കാരുണ്യനിധിയുമാണ്; മറ്റുചിലപ്പോഴാകട്ടെ ക്രൂരയും. ഈ വീഡിയോ കാണാന്‍ അല്‍പ്പം മനക്കരുത്തുവേണം. വിഴുങ്ങിയ പാമ്പിനെ ജീവനോടെ ഛര്‍ദ്ദിക്കുന്ന മറ്റൊരു പാമ്പ്! 

കറുത്ത് നീളമുള്ള ഒരു പാമ്പിന്റെ വായില്‍നിന്ന് തവിട്ടുനിറമുള്ള മറ്റൊരു പാമ്പ് പുറത്തുവരുന്നതാണ് വീഡിയോയിലുള്ളത്. വലിയ പാമ്പ് ചെറുതിനെ ഭക്ഷണമാക്കിയതാവാം. പൂര്‍ണമായും വിഴുങ്ങിത്തീര്‍ക്കാനാകാതെ വന്നപ്പോള്‍ പുറംതള്ളിയതാണെന്നു വേണം കരുതാന്‍. എന്നിട്ടും ചെറിയ പാമ്പിന് ജീവന്‍ നഷ്ടപ്പെട്ടില്ല എന്നതാണ് അത്ഭുതകരം.

ക്രിസ്റ്റഫര്‍ റെയ്‌നോള്‍ഡ്‌സ് എന്നയാളാണ് ഈ അപൂര്‍വ്വ വീഡിയോ ചിത്രീകരിച്ചത്. അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു ദൃശ്യം തന്റെ കണ്‍മുന്നില്‍ വന്നുപെട്ടതെന്ന് അദ്ദേഹം യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.