നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയെയും ജീവജാലങ്ങളെയും എത്രമാത്രം ദുരിതത്തിലാഴ്ത്തുന്നുണ്ട് എന്നതിന്റെ ദൃശ്യസാക്ഷ്യമാണ് ഈ ദൃശ്യങ്ങള്‍. ഭക്ഷണം തിരയുന്നതിനിടെ കൊക്കില്‍ കുടുങ്ങിയ പ്ലാസ്റ്റിക് സഞ്ചിയുമായി വായ തുറക്കാനാകാതെ കെണിയില്‍പ്പെട്ടുപോയ ഒരു ചേരക്കോഴിയുടെ ദയനീയത.. കണ്ണൂര്‍ നഗരത്തിന് സമീപത്തുള്ള കക്കാട് പുഴയില്‍നിന്നുള്ളതാണ് ഈ കാഴ്ച. രക്ഷിക്കാന്‍ ശ്രമിച്ചവരെ കണ്ട് പറന്നകന്ന ആ ചേരക്കോഴിക്ക് ഇപ്പോള്‍ എന്തു സംഭവിച്ചിരിക്കും?