ചെന്നൈ: ശക്തമായ പരിസ്ഥിതി നിയമങ്ങള്‍ ഉണ്ടാകുകയും അത് നടപ്പിലാക്കുകയും ചെയ്തിട്ടില്ലെങ്കില്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് ഉത്തരമാണ് തൂത്തുക്കുടി. വേദാന്ത കമ്പനിയുടെ ചെമ്പ് ശുദ്ധീകരണശാലയില്‍ നിന്ന് അനിയന്ത്രിതമായി മാലിന്യം പുറന്തള്ളിയപ്പോള്‍ ഒരു ജനതയുടെയാകെ ആരോഗ്യ ജീവിതം വെല്ലുവിളിക്കപ്പെട്ടു. അവര്‍ തെരുവിലിറങ്ങുകയും അവരില്‍ ചിലരെ പോലീസുകാര്‍ വെടിവെച്ച് കൊല്ലുകയും ചെയ്തു.