ലോക ജലദിനം 2018: 'പ്രതിവിധി പ്രകൃതിയില്‍ത്തന്നെ'

രോ തുള്ളി ജലവും അനന്തമായ യാത്രയിലാണ്. ആകാശത്തുനിന്ന് മണ്ണിലേക്ക്, അവിടുന്ന് അരുവിയായി, പുഴയായി ജീവജാലങ്ങളിലേക്ക്... പിന്നെ, വീണ്ടും വിണ്ണിലേക്കു മടക്കം.

കാരുണ്യവാനായ പ്രകൃതിയുടെ വരദാനമാണ് വെള്ളം. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരവും വെള്ളംതന്നെ. ആരോഗ്യമുള്ള പ്രകൃതിയും ഹരിതാഭമായ വനങ്ങളും പാടങ്ങളും പുല്‍പ്പരപ്പുമെല്ലാം ജലചക്രത്തിന്റെ ശരിയായ ചംക്രമണത്തിന് അനിവാര്യം. 

എന്നാല്‍, പ്രകൃതി ഇന്ന് പല രീതിയിലും അപകടത്തിലാണ്. ജലത്തിന്റെ ഉറവുകളും ശുചീകാരികളുമായ വനവും പുല്‍മേടുകളും തണ്ണീര്‍ത്തടങ്ങളുമെല്ലാം വന്‍തോതില്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന ജലം മിക്കവാറും മലിനമാണ്. ചിലപ്പോള്‍ ജലംതന്നെ കിട്ടാക്കനിയാകുന്ന അവസ്ഥയുമാണ്. 

ജലത്തെ സംരക്ഷിക്കാന്‍ പ്രകൃതിയിലേക്കു മടങ്ങുക എന്നതാണ് ഈ ജലദിനം മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. പ്രതിവിധി പ്രകൃതിയില്‍ത്തന്നെയെന്ന്, നമ്മുടെ കൈകളില്‍ത്തന്നെയെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section