വെള്ളമുണ്ടോ.. കുടിവെള്ളം?

ലോകത്ത് ആകെയുള്ള ജലത്തിന്റെ 75 ശതമാനവും മലിനജലമാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ സ്വാര്‍ഥത നിറഞ്ഞ പെരുമാറ്റമാണ് നമ്മുടെ ജല സ്രോതസ്സുകളെ കൊന്നുകൊണ്ടിരിക്കുന്നത്. ഉള്ള ജലം കൂടി വറ്റിക്കൊണ്ടിരിക്കുമ്പോള്‍ ബാക്കിയുള്ള ശുദ്ധജലം കൂടി മലിനപ്പെടുത്തുന്ന മനുഷ്യന്റെ മനോഗതി എത്ര ആത്മഹത്യാപരമാണ്! വരാനിരിക്കുന്ന വലിയ വിപത്ത് ഓര്‍മപ്പെടുത്തി സ്വയം ജല സംരക്ഷണത്തിനായി ക്രമീകരിക്കാന്‍ ഓരോ മനുഷ്യനെയും ഓര്‍മപ്പെടുത്തുകയാണ് ലോക ജലദിനം. മലിന ജലത്തിനെതിരെ പോരാടുക എന്നതാണ് 2017ലെ ലോക ജലദിനത്തിന്റെ സന്ദേശം.

മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ, ജലദിനത്തിന്റെ സന്ദേശം ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍ കാണാം..

pollution

ഫോട്ടോ: സി. ആര്‍. ഗിരീഷ് കുമാര്‍

 

water

തെളിനീര്‍ചാല്‍...
പൊള്ളുന്ന വേനലില്‍ വരണ്ടു തുടങ്ങിയ കാട്ടരുവിയില്‍ നിന്നും കുടിവെള്ളം ശേഖരിച്ചു കാട്ടുവഴിയിലൂടെ വീട്ടിലേയ്ക്ക് നീങ്ങുന്നു ആദിവാസികള്‍. കണ്ണൂര്‍ ആറളം ഫാമില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: റിദിന്‍ ദാമു

 

river

പുഴയ്ക്ക് കുറുകെ അല്ല മരുഭൂമിയ്ക്ക് കുറുകെ... വറ്റിവരണ്ട് കിടക്കുന്ന ഭാരതപ്പുഴയിലെ റെയില്‍പ്പാലത്തിന്റെ താഴെ നിന്നുള്ള നേര്‍ക്കാഴ്ച. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍

 

water

ചൂട് കൂടിയതോടെ  മെലിഞ്ഞു പോയ തോട് തടയണ കെട്ടി സംരക്ഷിച്ചു  വേനല്‍ കാലത്തു ഉപയോഗിക്കുന്ന സ്ത്രീ കല്‍പ്പറ്റയില്‍ നിന്നുള്ള കഴ്ച. ഫോട്ടോ: ജയേഷ് പി

 

water


കടല്‍ക്കരയിലെ ദാഹം ..... വേനല്‍  കടുത്തതോടെ കുടിവെള്ളം കിട്ടുന്നതിന് താഴ്ത്തിയിട്ടതാണ്  പൈപ്പ്  ,വെള്ളമെടുക്കുന്നതിന് കുഴി കുഴിച്ചെങ്കിലും തുള്ളി തുള്ളിയായാണ് ഇവിടെ വെള്ളം കിട്ടുന്നത് .വലിയതുറ കടപ്പുറത്ത് മണിക്കൂറുകള്‍ കാത്തിരുന്ന്  കുപ്പിയില്‍ കുടിവെള്ളം ശേഖരിക്കുന്ന വീട്ടമ്മ. ഫോട്ടോ: ബിജു വര്‍ഗ്ഗീസ്

 

 
river

ഒഴുകിമറയാനാവാതെ...

ഒരു നാടിന്റെ സംസ്‌ക്കാരത്തിലും സംസ്‌കൃതിയിലും നിറഞ്ഞ് പരന്നൊഴുകിയ നിളയുടെ വറ്റിവരണ്ട് മരണമണി മുഴങ്ങി തുടങ്ങിയ ഇന്നത്തെ കാഴ്ച ആരുടെയും നെഞ്ചുലയ്ക്കും...കുറ്റിപ്പുറത്ത് നിന്ന്. ഫോട്ടോ: അജിത് ശങ്കരന്‍

water

കുടിവെള്ളത്തിനായി ലോകം മുഴുവന്‍ പരക്കം പായുമ്പോള്‍ കാസര്‍കോട് നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വാനംമുട്ടെ ഉയര്‍ന്ന ജലധാര. ഫോട്ടോ: റിദിന്‍ ദാമു

 

river

ഒഴുകിമറയാനാവാതെ...

ഒരു നാടിന്റെ സംസ്‌ക്കാരത്തിലും സംസ്‌കൃതിയിലും നിറഞ്ഞ് പരന്നൊഴുകിയ നിളയുടെ വറ്റിവരണ്ട് മരണമണി മുഴങ്ങി തുടങ്ങിയ ഇന്നത്തെ കാഴ്ച ആരുടെയും നെഞ്ചുലയ്ക്കും...കുറ്റിപ്പുറത്ത് നിന്ന്. ഫോട്ടോ: അജിത് ശങ്കരന്‍

river

ഒഴുകിമറയാനാവാതെ...

ഒരു നാടിന്റെ സംസ്‌ക്കാരത്തിലും സംസ്‌കൃതിയിലും നിറഞ്ഞ് പരന്നൊഴുകിയ നിളയുടെ വറ്റിവരണ്ട് മരണമണി മുഴങ്ങി തുടങ്ങിയ ഇന്നത്തെ കാഴ്ച ആരുടെയും നെഞ്ചുലയ്ക്കും...കുറ്റിപ്പുറത്ത് നിന്ന്. ഫോട്ടോ: അജിത് ശങ്കരന്‍

draught

മനുഷ്യര്‍ക്കു പഠിക്കാനൊരു മയിലമ്മ...! ഓരോ വര്‍ഷവും വേനലും വറുതിയും കനക്കുമ്പോഴും മനുഷ്യര്‍ക്ക് വെള്ളത്തിന്റെ ഉപയോഗത്തില്‍ ഒരു ജാഗ്രതയുമില്ല. നാളേയ്ക്കുള്ള കരുതലിനു പകരം പരസ്പരമുള്ള പഴി ചാരലുകളില്‍ ഒതുങ്ങുന്നതാണ് നമ്മുടെ ശീലം. മനുഷ്യര്‍ കണ്ടു പഠിക്കട്ടെ, ഒരു തുള്ളി പോലും പാഴാക്കാതെ വെള്ളം കുടിക്കുന്ന ഈ മയിലമ്മയെ. രാഷ്ട്രപതി ഭവനില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍

 

pollution

വിഷവര്‍ണങ്ങള്‍... പന്മന ചിറ്റൂരിലെ മണ്ണിനും മതിലിനും വയലിനും പുല്ലിനും ഈ നിറമാണിപ്പോള്‍. കെ.എം.എല്‍ കമ്പനി പുറത്തേക്കൊഴുക്കുന്ന ആസിഡും രാസമാലിന്യങ്ങളും കലര്‍ന്ന വെള്ളത്തില്‍ ഒരാഴ്ച മുങ്ങിനിന്ന കശുമാവിന്റെ ഇലകളുടെ നിറം മാറ്റം. വെള്ളം കുടിക്കാനാകാതെ നാട്ടുകാര്‍ കിണറുകള്‍ മൂടുന്നു, ചര്‍മരോഗങ്ങള്‍ പടരുന്നു. വ്യവസായം വേണ്ടെന്നോ, കമ്പനി പൂട്ടണമെന്നോ ഇവര്‍ ആവശ്യപ്പെടുന്നില്ല. ദുരിതമയമായ ജീവിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നൊരപേക്ഷ മാത്രം. ഫോട്ടോ: സി. ആര്‍ ഗിരീഷ്‌കുമാര്‍

 

bath

കത്തുന്ന വേനലില്‍ താല്‍ക്കാലികാശ്വാസമായി ഒരു ചെറുകുളി. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

 

rat

നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീടുകളില്‍ നിന്നെല്ലാം മനുഷ്യരെ ഒഴിപ്പിച്ചു.  മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്തുണ്ടായ  വെള്ളപ്പൊക്കം...  ചുറ്റിലും വെള്ളം നിറഞ്ഞിരിക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ അവസാനത്തെ കച്ചി തുരുമ്പില്‍ പിടിച്ചിരിപ്പാണ് ഈ എലി. ഫോട്ടോ: എസ്. ശ്രീകേഷ്

 

well

വെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ കുടിവെള്ള സ്രോതസ്സുകള്‍ നാം മാലിന്യങ്ങള്‍ക്കൊണ്ട് നിറയ്ക്കുന്നു. കണ്ണൂര്‍ നഗരത്തിലെ ഒരു കിണറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ഫോട്ടോ: സി. സുനില്‍ കുമാര്‍

 

draught

കണ്ടു പഠിക്കാനായി പ്രകൃതിയുടെ കരുതല്‍:

കേരളത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ മഴയും ഏറെ നദികളുമുണ്ട്. എന്നാല്‍ പെരുമഴയ്ക്ക് ശേഷവും കടുത്ത ജലക്ഷാമം നേരിടുകയാണ് കേരളത്തില്‍. തിമര്‍ത്തു പെയ്യുന്ന മഴയെ ശേഖരിച്ചു വയ്ക്കാനുള്ള മനുഷ്യന്റെ ആത്മാര്‍ത്ഥതയില്ലായ്മയും നിസ്സംഗതയുമാണ് വരള്‍ച്ച രൂക്ഷമാക്കുന്നത്. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍

 

Bharathappuzha

തര്‍പ്പണത്തിന് ഇടം തേടി, വരണ്ടുണങ്ങിയ ഭാരതപ്പുഴയിലൂടെ... തര്‍പ്പണത്തിനു ശേഷം മുങ്ങിക്കുളിക്കാന്‍ ഇടം തേടി പോകുന്നവര്‍. തിരുവില്വാമലയില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ: ഫിലിപ് ജേക്കബ്‌

 

water

കനത്ത വേനല്‍ ചൂടില്‍ കിലോമീറ്ററുകള്‍ ചുട്ടുപൊള്ളുന്ന ടാറിട്ട പാലക്കാടന്‍ റോഡിലൂടെ വില്‍പനക്കായി കൊണ്ടു പോകുന്നതിനിടെ ദാഹിച്ചുവലഞ്ഞ താറാവിന്‍ കുഞ്ഞുങ്ങള്‍ പൊതു ടാപ്പിനു കീഴില്‍ ആശ്വാസം കണ്ടെത്തുന്നു. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍

 

WATER

കെട്ടീട്ടും, കെട്ടീട്ടും ചോര്‍ച്ചതീരാത്തൊരു...

ജലദൗര്‍ലഭ്യത്തെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍ തന്നെ ഉള്ള ജലം സംരക്ഷിക്കുവാന്‍ നാം ശ്രമിക്കുക കൂടി വേണം. ഒരു പൊതു ടാപ്പിന്റെ അവസ്ഥയാണിത്. പ്ലാസ്റ്റിക് തിരുകിയും, കയര്‍ കെട്ടിയും ചോര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും വെള്ളം പാഴാകുന്നു. ആലപ്പുഴ നെടുമുടിയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: സി. ബിജു

 

Water

വെള്ളമാണ് സൂക്ഷിക്കണം... കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ തളിക്കുന്ന കീടനാശിനികളുടെ ഒരംശം അവിടങ്ങളിലെ ജലാശയങ്ങളിലും കലരുന്നു. സര്‍വ്വത്ര വെള്ളമുള്ള കുട്ടനാട്ടില്‍ കടുത്ത കുടിവെള്ള ക്ഷാമമാണിന്ന്. ആലപ്പുഴ പള്ളാത്തുരുത്തിയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: സി. ബിജു

 

paithal mala

കണ്ണൂര്‍ പൈതല്‍ മലയില്‍ നിന്നുള്ള വെള്ളച്ചാട്ടം വറ്റിവരണ്ട നിലയില്‍. ഫോട്ടോ: സി. സുനില്‍കുമാര്‍

chaliyar

കേരളത്തിലെ നാലാമത്തെ വലിയ പുഴയായ ചാലിയാറിന് ഒരു കാലത്ത് മാവൂര്‍ റയോണ്‍സില്‍ നിന്നുള്ള മാലിന്യങ്ങളായിരുന്നു ശാപം. റയോണ്‍സ് അടച്ചു പൂട്ടിയിട്ടും ചാലിയാറിന് രക്ഷ നേടാനായില്ല. ഇന്ന് ഈ നദിയുടെ ശാപം മനുഷ്യന്റെ വിവേകശൂന്യമായ പെരുമാറ്റമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും മണലെടുപ്പും ചാലിയാറിന് മരണമണി മുഴക്കുകയാണ്. ഫോട്ടോ: ഷമീഷ് കാവുങ്ങല്‍.

 

parmbikkualam dam

ജലനിരപ്പ് താഴ്ന്ന പറമ്പിക്കുളം ഡാം. ഫോട്ടോ: ഷമീഷ് കാവുങ്ങല്‍ 

net

വര്‍ക്കല കാപ്പില്‍ ബീച്ച് അധികമാരും അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രമാണ്. ചീനവലയുടെ സാദ്ധ്യതകള്‍ പരീക്ഷിക്കുകയാണ് സഞ്ചാരികള്‍. ഫോട്ടോ: എസ്. ശ്രീകേഷ്

 

thiruvallam

തിരുവല്ലം പനത്തുറയിലെ പച്ചത്തുരുത്ത്. ഫോട്ടോ: എസ്. ശ്രീകേഷ്

 

birds

 പദ്മതീര്‍ത്ഥകുളത്തില്‍ നീന്തിത്തുടിക്കുന്ന പക്ഷികള്‍. ഫോട്ടോ: എസ്. ശ്രീകേഷ്

 

dam

നഗരത്തിലേക്ക് ജലം എത്തിക്കുന്ന അരുവിക്കര ഡാമിന്റെ റിസര്‍വോയര്‍ ആണ് പേപ്പാറ ഡാം. വേനല്‍ കനത്തതോടെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്

 

water

ജീവജലം... വാങ്ങല്‍ ശേഷിയുള്ള ആളുകള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ജീവജലം മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചു കൂടി മുന്നോട്ടു പോയാല്‍ ഒരുപക്ഷെ വെള്ളം ഒരു ആഢംബര വസ്തുവായി മാറാനുള്ള സാധ്യതയും വിദൂരമല്ല. ഏറിവരുന്ന കൊടും വരള്‍ച്ചക്കുമുന്നെ നിലവിലെ സ്രോതസുകള്‍ സംരക്ഷിക്കുകയാണ് ഏകമാര്‍ഗം. പാലക്കാട് കവക്കു സമീപം ഡാമില്‍ കുഴിച്ച കുഴിയില്‍ നിന്നും വെള്ളം കുടിച്ചു ദാഹം തീര്‍ക്കുന്ന കുട്ടി. ഫോട്ടോ: അഖില്‍ ഇ.എസ്.

 

water


കണ്ണീരിലാക്കുമോ കനല്‍ചൂട്... കുടിനീരിനായ് ആശ്രയിച്ചിരുന്ന ജലസ്രോതസുകളില്‍ പലതിലും ഇന്ന് നനവിന്റെ കണികപോലും ഇല്ലാതെ വരുമ്പോഴും മനുഷ്യന്‍ വരുത്തിയ മുറിപ്പാടുകളില്‍ പ്രകൃതി കനിവിന്റെ ജീവജലം കരുതുകയാണ്. കൊടും വരള്‍ച്ചയെ അതിജീവിക്കുവാന്‍ പാടുപെടുന്ന മനുഷ്യന് പ്രകൃതി നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് വരള്‍ച്ചയുടെ മുഖമായ ഈ പാറമട.വറ്റിവരണ്ട ഭാഗത്തിനും വെള്ളം ശേഷിക്കുന്ന മറുഭാഗത്തിനുമിടയിലെ വഴിയിലൂടെ മറുകര കടക്കുന്ന സ്ത്രീ. പാലക്കാട് എലപ്പുള്ളി രാമശേരിയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: അഖില്‍ ഇ.എസ്.

 

cap3.jpg
ഇത്തിരി വെള്ളം.....ഒത്തിരി ആഹ്ലാദം..... കുംഭം പകുതി ആയതേയുള്ളു. കടുത്ത ചൂടില്‍ മിക്ക പുഴകളിലും നീരൊഴുക്ക് നിലച്ചു. പുഴക്ക് നടുവിലെ കുഴികളില്‍ ബാക്കിയായ വെള്ളത്തില്‍ ചാടി ആഹ്ലാദം പ്രകടിപ്പിക്കുകയാണ് കൂട്ടുകാര്‍ക്കൊപ്പം നീന്താന്‍ എത്തിയ യുവാവ്. ഞായറാഴ്ച വൈകിട്ട് എരിഞ്ഞിപ്പുഴ പാലത്തിന് താഴെ നിന്നുള്ള കാഴ്ച. ഫോട്ടോ: രാമനാഥ് പൈ
cap2.jpg
ജലദായകന്‍............... പ്രകൃതിയുടെ ജലസംഭരണികളാണ് കുന്നുകള്‍. പ്രകൃതിക്ക് ദോഷം വരാതെ മഴവെള്ളം അടിവാരങ്ങളിലെ മനുഷ്യര്‍ക്ക് കുടിവെള്ളമാക്കുന്ന തുരങ്കങ്ങള്‍ (സുരങ്ക) നിര്‍മ്മിക്കുയാണ് കുടിവെള്ളത്തിന്റെ ജീവദായകനായ കുണ്ടം കുഴി സ്വദേശി കുഞ്ഞമ്പു. അരനൂറ്റാണ്ടു കാലത്തിനിടെ കാസര്‍കോടും കര്‍ണാടകയിലുമായി നിര്‍മ്മിച്ചത് ആയിരത്തോളം സുരങ്കങ്ങള്‍. കാസര്‍കോട് തോണിക്കടവിലെ കുന്നിനുള്ളില്‍ നൂറു മീറ്റര്‍ അകത്ത് മെഴുകുതിരി വെളിച്ചത്തിലെടുത്ത ചിത്രം. ഫോട്ടോ. രാമനാഥ് പൈ
cap1.jpg
പുഴ... വഴി.... കുഭമാസം എത്താനിനിയും ദിവസങ്ങളുണ്ട്. തുലാമാസം പെയ്യാതെ കടന്നു പോയതു കൊണ്ട് പുഴകളൊക്കെയും വറ്റിയ അവസ്ഥയിലാണ്. വെള്ളം വറ്റി വഴിയായ പുഴയിലൂടെ വാഹനങ്ങള്‍ പോയ പാടു നോക്കി നില്‍ക്കുന്ന പശുക്കുട്ടി. ഷിറിയ പുഴയില്‍ അംഗഡിമൊഗറില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: രാമനാഥ് പൈ
Photo- Ajith Panachickal-1.jpg

മരണ'ത്തോണി'യിൽ........... ചുറ്റും ജലമാണ്. പറഞ്ഞിട്ടെന്താ !! നഗരത്തിന്റെ മുഴുവൻ മാലിന്യവും പേറാൻ വിധിക്കപ്പെട്ട അഷ്ടമുടിക്കായലിന്റെ കൊല്ലം ലിങ്ക് റോഡിൽ നിന്നുള്ള കാഴ്ച്ച. മെഷീൻ വെച്ച് മാലിന്യം നീക്കം ചെയ്ത് ആഴം കൂട്ടാൻ കൊണ്ട് വന്ന തോണിയാണ് പണി മുടങ്ങിയതോടെ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നത്. ഫോട്ടോ : അജിത് പനച്ചിക്കൽ

Photo- Ajith Panachickal-4.jpg
ജീവിതച്ചൂടിൽ 'കുളി'ർ തേടി........ ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെ ഒരു നേരത്തെ അന്നത്തിനായി അരയിൽ കെട്ടിയ ചെരുവവുമായി മൽസ്യബന്ധനത്തിനിറങ്ങിയ സ്ത്രീ ചൂട് അസഹനീയമായപ്പോൾ വെള്ളത്തിൽ മുങ്ങി ആശ്വാസം കണ്ടെത്തുന്നു. കൊല്ലം പരവൂർ കായലിൽ നിന്നുള്ള ദൃശ്യം... ഫോട്ടോ : അജിത് പനച്ചിക്കൽ
Photo- Ajith Panachickal-5.jpg
ഓർമ്മകളിലെ നാട്ടുകാഴ്ച്ചകൾ..... ജലസമൃദ്ധമായിരുന്ന ഒരു കാലത്തെ ഓർമ്മപ്പെടുത്തലാണ് ചിത്രം. കുളിച്ച് തിമിർക്കാനും നാടിന് കുടിവെള്ളമേകാനും കാർഷിക സംസ്‌കൃതികൾ രൂപപ്പെടാനുമൊക്കെ സഹായിച്ചിരുന്ന പുഴകൾ ഇന്നെവിടെയാണ് ?? അസ്തമിക്കുകയാണോ ആ നല്ലകാലങ്ങൾ ?? കൊല്ലം ചാത്തന്നൂരിലെ ഇലവൂർ വള്ളക്കടവിൽ നിന്നും പകർത്തിയ ദൃശ്യം.... ഫോട്ടോ : അജിത് പനച്ചിക്കൽ
Photo- Ajith Panachickal-2.jpg

തെളിഞ്ഞ് തെളിഞ്ഞ് കരയാകുമ്പോൾ- ചൂടിൽ നാടെങ്ങും ജലദൗർലഭ്യത്താൽ നട്ടം തിരിയുമ്പോൾ നഗരത്തിന് ദാഹജലമേകുന്ന ശാസ്‌താംകോട്ട തടാകത്തിലും സ്ഥിതി വിഭിന്നമല്ല. ജലനിരപ്പ് താഴ്ന്ന് അടിത്തട്ട് തെളിഞ്ഞു തുടങ്ങിയപ്പോൾ. ഫോട്ടോ: അജിത് പനച്ചിക്കൽ

Photo- Ajith Panachickal-3.jpg

ഒഴുക്കില്ലാത്ത 'ഒഴുക്കുതോട്'..

സമീപത്തെ തൊടികളിൽ നീരുറവയേകിയും ദൈനംദിന ആവശ്യങ്ങൾക്ക് ജലമേകിയും ഒരു നാടിൻറെ തന്നെ പേരായി മാറിയിരുന്നു കൊല്ലത്തെ തീരപ്രദേശ ഗ്രാമമായ ഒഴുക്കുതോട്ടിലെ ഈ ചെറിയ തോട്. എന്നാൽ മാലിന്യത്തിന്റെ ആധിപത്യത്തിൽ മൂടപ്പെട്ട് ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഒഴുക്ക് നിലച്ച അവസ്ഥയിലാണിന്നിവിടം. ഫോട്ടോ: അജിത് പനച്ചിക്കൽ

river

മൃതപ്രാണിയായി... എന്തും ഏതും വലിച്ചെറിയാനുള്ള ഇടമായി പുഴയെ കണ്ടവർ മാലിന്യ വാഹിനിയാക്കിയ ഇത്തിക്കരയാർ. ചാത്തന്നൂർ ഇലവൂർ വള്ളക്കടവിന് മേൽഭാഗത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത് പനച്ചിക്കൽ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.