തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ സംരക്ഷിച്ചതില്‍ സേനയുടെ പങ്ക് കേരളം ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രപവര്‍ത്തനത്തില്‍ പങ്കാളികളായ വിവിധ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

അര്‍പ്പണബോധത്തോടെയുള്ള സേനയുടെ പ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ ദുരന്തം ഭയാനകമാകുമായിരുന്നു. സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് നിരവധി വിലപ്പെട്ട ജീവനുകളെയാണ് കേരളത്തിലുടനീളം സൈനികര്‍ സംരക്ഷിച്ചത്. സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം നന്ദിയോടും ആദരവോടും കൂടി സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരമായി പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിച്ചു.