വിടെ ഒരു ബസ് സ്റ്റാന്‍ഡ് ഉണ്ടായിരുന്നു. ഇടുക്കിയുടെ ഭരണസിരാകേന്ദ്രമായ കളക്‌ട്രേറ്റില്‍ വരുന്നവരുടെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തുന്നവരുടെയും ആ്രശയമായിരുന്നൊരു ബസ് സ്റ്റാന്‍ഡ്. ഇടുക്കിയേയും കരിമ്പനെയും കട്ടപ്പനയേയും എറണാകുളത്തേയുമൊക്കെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ഒരു ബസ് സ്റ്റാന്‍ഡ്. ദിവസവും നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്നിടം.
 
ഇടുക്കി ജില്ലയുടെ പൊതുഗതാഗതത്തിലെ പരമപ്രധാനമായിടം. എന്നാല്‍ ചരിത്രത്തിലെതന്നെ മഹാപ്രളയത്തില്‍ ഇടുക്കി ഡാം നിറഞ്ഞപ്പോള്‍ 25 വര്‍ഷത്തിനു ശേഷം ഡാമിന്റെ അഞ്ച് ഷട്ടറുകളും ഒന്നിച്ചു തുറക്കേണ്ടി വന്നു. ആ കുത്തിെയാലിപ്പില്‍ ഇല്ലാതായി പോയത് ഇടുക്കിയിലെ മലയോര മേഖലയുടെ വികസനത്തിനു സുപ്രധാന പങ്കുവഹിച്ച ആ ബസ് സ്റ്റാന്‍ഡ് കൂടിയായിരുന്നു.
flodd kerala
ചെറുതോണി ബസ് സ്റ്റാന്‍ഡും ചെറുതോണി പാലവും (ഫയല്‍ ചിത്രം) ഫോട്ടോ/പി.പി. ബിനോജ്
ആഗസ്റ്റ് 15 ന് ട്രയല്‍ റണ്ണിനായി ഡാം തുറന്നപ്പോള്‍ തുടക്കത്തില്‍ ചെറുതോണിയിലെ ബസ് സ്റ്റാന്‍ഡിനും ചെറുതോണി പാലത്തിനും കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും വര്‍ധിപ്പിച്ചതോടെ ആ കുത്തൊഴുക്കില്‍ പെട്ട് ചെറുതോണി ബസ് സ്റ്റാന്‍ഡ് ഇല്ലാതായി. ഇനി ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്തതരത്തില്‍.  ദിവസങ്ങള്‍ക്കു മുമ്പ് ചെറുതോണി ബസ് സ്റ്റാന്‍ഡ് ഇരുന്നിടത്ത് ഇന്ന് പെരിയാര്‍ അതിന്റെ സര്‍വപ്രതാപത്തോടെയും ഒഴുകുകയാണ്.
 
അവിടെ ഒരു ബസ് സ്റ്റാന്‍ഡ് ഉണ്ടായിരുന്നു എന്നു പോലും തിരിച്ചറിയാന്‍ കഴിയാത്തതരത്തില്‍ എല്ലാ അടയാളങ്ങളും അതു മായ്ച്ചു കളഞ്ഞിരിക്കുന്നു. ഉള്ളത് കുറെ ഉരുളന്‍കല്ലുകള്‍ മാത്രം. ഇടുക്കിയില്‍ നിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചതോടെ ചെറുതോണിയേയും ഇടുക്കിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുതോണി പാലവും തകര്‍ന്നു.  പാലം തകര്‍ന്നതോടെ 500ല്‍ പരം വീട്ടുകാര്‍ താമസിച്ചിരുന്ന ഗാന്ധിനഗര്‍ കോളനി ഒറ്റപ്പെട്ടു. നിലവില്‍ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
kerala flood 2018
അണക്കെട്ടു തുറന്നതിനു ശേഷം ചെറുതോണി ബസ് സ്റ്റാന്‍ഡും പാലവും 
 ഒഴുകിവന്ന വെള്ളത്തിന്റെ ശക്തിയില്‍ ചെറുതോണിയില്‍ നിന്ന് ഇടുക്കിയിലേയ്ക്ക് പോകുന്ന രണ്ടു കിലോമീറ്ററോളം റോഡ് ഇല്ലാതായി. റോഡിരുന്നിടം ഇന്ന് പെരിയാറിനോടു ചേര്‍ന്നു കഴിഞ്ഞു. ഇതു കൂടാതെ വഴിയുടെ ഭാഗങ്ങളിലേയ്ക്കു വന്‍തോതില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. ഇടുക്കി തുടച്ചുമാറ്റിയ ബസ് സ്റ്റാന്‍ഡിനു പകരമായി  അവിടെ പഴയപോലെ ഒരു ബസ് സ്റ്റാന്‍ഡ് ഉണ്ടാവില്ല. ഉടനെ തന്നെ ചെറുതോണിയില്‍ മറ്റൊരു സ്ഥലത്ത് തന്നെ പുതിയ ബസ് സ്റ്റാന്‍ഡ് വരുമെന്ന പ്രതീഷയിലാണ് ചെറുതോണിക്കാര്‍. 
 
പ്രളയാനന്തരം ഇടുക്കിയില്‍ സംഭവിച്ച നഷ്ടങ്ങള്‍ കേരളത്തിലെ മറ്റെതൊരു ജില്ലയേക്കാള്‍ അധികമായിരുന്നു.  കേരളം മുഴുവന്‍ വെള്ളപ്പൊക്കത്തിലും ഉരുളുപൊട്ടലിലും ഭയന്നു വിറങ്ങളിലിച്ചമ്പോള്‍ പുറത്ത് എന്തു സംഭവിക്കുന്നു എന്നു പോലും അറിയാതെ ഒറ്റപ്പെട്ടു പോയിരുന്നു ഇടുക്കിക്കാര്‍. അവിടെ ഒരോ ഗ്രാമവും ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു. വൈദ്യുതിയോ ഗതാഗതമാര്‍ഗമോ ആശയവിനിമയ സംവിധാനമോ ഒന്നും ഇല്ലാതെ, അപ്പുറത്തെ ഗ്രാമത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയാതെ, കേരളത്തില്‍ സംഭവിക്കുന്ന മഹാപ്രളയത്തിന്റെ  ഭീകരത പോലും അറിയാന്‍ കഴിയാതെ പോയ ഒരുകൂട്ടം മനുഷ്യര്‍.
kerala flood 2018
ഇടുക്കി ഡാം തുറന്നതിനു ശേഷം ചെറുതോണി 
മണിക്കൂറുകള്‍ കൊണ്ട് ഇടുക്കിയിലെ ഓരോ ഗ്രാമങ്ങളിലും സംഭവിച്ചത് നൂറുകണക്കിന് ഉരുളുപൊട്ടലുകളായിരുന്നു. റവന്യു വകുപ്പിന്റെ കണക്കില്‍ 300 അധികം ഉരുളുപൊട്ടലുകളും 1500 അധികം മണ്ണിടിച്ചിലുകളും ഇടുക്കിയിലുടനീളമുണ്ടായി. 1200 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 56 ജീവനുകള്‍ നഷ്ടമായി. അതില്‍ ഇനിയും പത്തിലധികം പേരുടെ മ്യതശരീരം കണ്ടെത്താനായിട്ടില്ല.
 
കോതമംഗലം എറണാകുളം ഭാഗത്ത് നിന്ന് ഇടുക്കിയിലേയ്ക്ക് എത്തിചേരുന്ന കരിമ്പനില്‍ മണ്ണിടിച്ചിലു മൂലം ഭീകരമായ അവസ്ഥയിലായിരുന്നു. കരിമ്പനു സമീപപ്രദേശമായ ഉപ്പുേതാട്ടിലുണ്ടായ വന്‍ ഉരുളുപൊട്ടലിന്റെ ദൂരകാഴ്ച പോലും ഭയപ്പെടുത്തുന്നതായിരുന്നു. ഓരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി ഉണ്ടായ രണ്ട് ഉരുളുപൊട്ടലില്‍ 50 ഏക്കറോളം കൃഷിഭൂമി ഒലിച്ചുപോയി.
 
ഇടുക്കിയുടെ ഉള്‍ഗ്രാമങ്ങളില്‍ സംഭവിച്ച നഷ്ടങ്ങള്‍ ഇനിയും ബാക്കി. ഇടുക്കിയുടെ വന്യമായ കുത്തൊഴുക്കില്‍ ഉലഞ്ഞുപോയിരിക്കുന്നു ചെറുതോണിയും കരിമ്പനുമൊക്കെ. തകര്‍ന്നുപോയ വഴികളും ജീവിതമാര്‍ഗങ്ങളുമായി പ്രളയത്തോട് പോരാടുകയാണ് ഇടുക്കിയുടെ ഓരോ ഗ്രാമങ്ങളും, പ്രകൃതി തീര്‍ത്ത മുറവുകള്‍ ഉണങ്ങി പഴയ വികസനത്തിലേയ്ക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയില്‍.