കൊച്ചി: മഹാപ്രളയ വേളയില്‍ ഹെലികോപ്റ്ററില്‍ അനവധി പേരുടെ രക്ഷയ്‌ക്കെത്തിയ നാവികസേന പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മ്മയെയും രക്ഷാതീരത്തേക്കുള്ള ചുവടുകള്‍ സ്വന്തം മുതുകില്‍ ഏറ്റുവാങ്ങിയ ജൈസലിനെയും ചുങ്കത്ത് ജ്വല്ലറി ആദരിക്കുകയാണ്.

സെപ്റ്റംബര്‍ 16ന് വൈകിട്ട് 5.30ന് എറണാകുളം ചുങ്കത്ത് ജ്വല്ലറിയിലാണ് ചടങ്ങ്. വെയര്‍ ആന്റ് വിന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനവും വെയര്‍ യുവര്‍ ലക്ക് മത്സരവിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പും ഇതോടൊപ്പം നടക്കും.

Content Highlights: chungath Sneha Sangamam