Image Map

മലപ്പുറത്ത് കടുത്ത മഴ; നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

മലപ്പുറത്ത് ഉരുള്‍പൊട്ടലില്‍ എട്ട് മരണം. ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. മലയോരങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരന്തം വിതയ്ക്കുമ്പോള്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കടലുണ്ടിപ്പുഴയും ഭാരതപ്പുഴയും ചാലിയാറുമുള്‍പ്പെടെ പുഴകളും തോടുകളും മുമ്പെങ്ങുമില്ലാത്തവിധം കരകവിഞ്ഞൊഴുകുകയാണ്. ആയിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ പലയിടത്തും വെള്ളത്തില്‍ മുങ്ങിയിരിക്കുയാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section