ചെറുതോണി: ഇടുക്കി ജലസംഭരണിയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിവരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ചെറിയ ഇടവേളക്ക് ശേഷം ഇടുക്കിയില്‍ മഴ പിന്നോട്ടു നിന്നെങ്കിലും വൃഷ്ടിപ്രദേശത്ത് ഇടവിട്ടുള്ള മഴയുണ്ടായിരുന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് അണക്കെട്ടിന്റെ കഴിഞ്ഞ ദിവസം അടച്ച ഒരു ഷട്ടര്‍ ഉച്ചയ്ക്ക് ശേഷം തുറന്നത്. നീരൊഴുക്ക് വീണ്ടും കൂടിയ സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറക്കാന്‍ തീരുമാനിച്ചത്. 

Content highlights: KERALA FLOODS, IDUKKI DAM, ALL SHUTTERS OPENED