പ്രളയക്കെടുതി കാരണം കേരളത്തിലെ ദേശീയ പാതകളിലെ മൂന്ന് ടോള്‍ പ്ലാസകളിലെ ടോള്‍ പിരിവ് ഓഗസ്റ്റ് 26 വരെ നിര്‍ത്തിവെച്ചു. തൃശ്ശൂരിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, കൊച്ചിയിലെ കുമ്പളം എന്നിവിടങ്ങളിലെ പിരിവാണ് ദേശീയപാതാ അതോറിറ്റി തത്കാലം വേണ്ടെന്നുവെച്ചത്.