കോഴിക്കോട്; വീട്ടില്‍ പാമ്പുകയറിയാല്‍ സ്റ്റേറ്റ് വൈല്‍ഡ് ആനിമല്‍ റസ്‌ക്യുവേഴ്സ് അസോസിയേഷനിലെ (സ്വര) അംഗങ്ങളെ വിളിക്കാം. പാമ്പ്, മറ്റ് വന്യജീവികള്‍ എന്നിവയുടെ സംരക്ഷണം ഏറ്റെടുത്ത സംഘടനയാണ് 'സ്വര'.

ഇതിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായ ഉപ്പൂടന്‍ ഷൗക്കത്തിന്റെ 9447133366 എന്ന നമ്പറില്‍ ഒന്നു വിളിച്ചാല്‍ ഏതു ജില്ലയിലായാലും ആ പ്രദേശത്തെ 'സ്വര' പ്രവര്‍ത്തകര്‍ സ്ഥലത്തെത്തും. സൗജന്യമായും സുരക്ഷിതമായും അവര്‍ പാമ്പിനെ പിടിച്ചുകൊണ്ടുപോകും.