പ്രളയത്തില്‍മുങ്ങിയ വീടുകളിലും പരിസരത്തും വെള്ളത്തില്‍ മുങ്ങിക്കിടന്ന വാഹനങ്ങളിലും ഇഴജന്തുക്കള്‍ അഭയം തേടിയിട്ടുണ്ടാകാം. വീടുവൃത്തിയാക്കുമ്പോഴും മറ്റും ഇവയുടെ കടിയേല്‍ക്കാനും സാധ്യതയേറെയാണ്. കരുതലോടെ വേണം ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടാന്‍.

കടിയേറ്റാല്‍ പ്രഥമശുശ്രൂഷയാണ് പ്രധാനം. വിഷം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക്  വ്യാപിക്കാതിരിക്കാന്‍ ഇത് നിര്‍ണായകമാണ്. പരിഭ്രാന്തരാകരുത്. കടിയേറ്റയാളെ പേടിപ്പിക്കരുത്. പേടിച്ചാല്‍ രക്തയോട്ടം കൂടും. വിഷം ശരീരത്തില്‍ അതിവേഗം വ്യാപിക്കും. കടിയേറ്റയാളെ നിരപ്പായ സ്ഥലത്ത് കിടത്തണം. 

മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. മുറിവിനുമുകളില്‍ കയറോ തുണിയോ ഉപയോഗിച്ച് മുറുക്കി കെട്ടണമെന്നില്ല. മുറുക്കികെട്ടുന്നത് രക്തയോട്ടം നിലച്ച് കോശങ്ങള്‍ നശിക്കാനിടയാക്കും. ഒരുവിരല്‍ കടക്കുന്ന രീതിയില്‍ അയച്ചാണ് കെട്ടേണ്ടത്. കടിയേറ്റയാളെ വിഷചികിത്സ ലഭ്യമായ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കണം. 

പാമ്പിന്‍ വിഷത്തിന് ചികിത്സ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍

 പത്തനംതിട്ട

 •  പത്തനംതിട്ട, അടൂര്‍, തിരുവല്ല ജനറല്‍ ആശുപത്രികള്‍ 
 •  കോഴഞ്ചേരി ജില്ലാ ആശുപത്രി 
 •  റാന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്‍.

ആലപ്പുഴ 

 •  മെഡിക്കല്‍ കോളേജ് ആശുപത്രി, വണ്ടാനം 
 •  മാവേലിക്കര ജില്ലാ ആശുപത്രി 
 •  ചെങ്ങന്നൂര്‍, ചേര്‍ത്തല താലൂക്ക് ആശുപത്രികള്‍.

കോട്ടയം 

 •  മെഡിക്കല്‍ കോളേജ് ആശുപത്രി 
 •  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം 
 •  കോട്ടയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികള്‍ 
 •  എരുമേലി സാമൂഹികാരോഗ്യകേന്ദ്രം 
 •  വൈക്കം താലൂക്ക് ആശുപത്രി

ഇടുക്കി 

 •  പൈനാവ് ജില്ലാ ആശുപത്രി 
 •  തൊടുപുഴ, നെടുങ്കണ്ടം, പീരുമേട്, അടിമാലി താലൂക്ക് ആശുപത്രികള്‍ 
 •  പെരുവന്താനം പ്രാഥമികാരോഗ്യകേന്ദ്രം

എറണാകുളം

 •  ഗവ. മെഡിക്കല്‍ കോളേജ്, എറണാകുളം 
 •  ജനറല്‍ ആശുപത്രി എറണാകുളം 
 •  പറവൂര്‍ താലൂക്ക് ആശുപത്രി

തൃശ്ശൂര്‍ 

 •  മെഡിക്കല്‍ കോളേജ് ആശുപത്രി  
 •  ജില്ലാ ആശുപത്രി, വടക്കാഞ്ചേരി 
 •  ജനറല്‍ ആശുപത്രി തൃശ്ശൂര്‍ 
 •  കൊടുങ്ങല്ലൂര്‍, ചാലക്കുടി, പുതുക്കാട്, കുന്നംകുളം 
 • താലൂക്ക് ആശുപത്രികള്‍

പാലക്കാട് 

 •  ജില്ലാ ആശുപത്രി പാലക്കാട് 
 •  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പാലക്കാട് 
 •  ഗവ. ട്രൈബല്‍ ആശുപത്രി കോട്ടത്തറ 
 •  താലൂക്ക് ആശുപത്രി ഒറ്റപ്പാലം 
 •  പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം.

മലപ്പുറം

 •  മെഡിക്കല്‍ കോളേജ് ആശുപത്രി മഞ്ചേരി 
 •  നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ ജില്ലാ ആശുപത്രികള്‍

കോഴിക്കോട്

 •  മെഡിക്കല്‍ കോളേജ് ആശുപത്രി കോഴിക്കോട് 
 •  ഐ.സി.എം.എച്ച്. കോഴിക്കോട് 
 •  ജനറല്‍ ആശുപത്രി കോഴിക്കോട് 
 •  ജില്ലാ ആശുപത്രി വടകര 
 •  താലൂക്ക് ആശുപത്രി കൊയിലാണ്ടി

വയനാട് 

 •  ജില്ലാ ആശുപത്രി മാനന്തവാടി 
 •  ജനറല്‍ ആശുപത്രി കല്‍പ്പറ്റ 
 •  താലൂക്ക് ആശുപത്രി 
 •  സുല്‍ത്താന്‍ ബത്തേരി

കണ്ണൂര്‍ ജില്ല

 •  തലശ്ശേരി ജനറല്‍ ആശുപത്രി 
 •  കണ്ണൂര്‍ ജില്ലാ ആശുപത്രി