• ശുദ്ധജലലഭ്യത, ശുചിത്വം ഉറപ്പുവരുത്തല്‍ എന്നിവയ്ക്ക് ആദ്യപരിഗണന നല്‍കണം.
  •  ഇക്കാര്യങ്ങളില്‍ സഹകരിക്കാന്‍ ജനങ്ങളെയും സന്നദ്ധസംഘടനകളെയും പ്രോത്സാഹിപ്പിക്കണം.
  • ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര-ദേശീയതലത്തിലെ വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഉറപ്പാക്കണം. വൊളന്റിയര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും അവര്‍ക്ക് അടിസ്ഥാനപരിശീലനം നല്‍കാനുള്ള സൗകര്യമൊരുക്കുകയും വേണം. 
  • ശക്തമായ നിരീക്ഷണ സംവിധാനമേര്‍പ്പെടുത്തുകയും പെട്ടെന്ന് തീരുമാനങ്ങളെടുക്കുകയും വേണം.
  • ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം, ഉപയുക്തത തുടങ്ങിയവയില്‍ അന്താരാഷ്ട്ര നിലവാരം( ഉദാ: സ്ഫിയര്‍ സ്റ്റാന്‍ഡേര്‍ഡ്) ഉറപ്പുവരുത്തണം.
  • സന്ദേശങ്ങള്‍ കൈമാറാനായി മാധ്യമങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍, മൊബൈല്‍ഫോണ്‍ കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് ജനങ്ങള്‍ക്ക്  കൈമാറാനുള്ള ചെറു സന്ദേശമാതൃകകളുണ്ടാക്കുക.
  • കുട്ടികള്‍, ഗര്‍ഭിണികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, വയോധികര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുക.
  • ദുരന്തഭീഷണി ലഘൂകരണം, പകര്‍ച്ചവ്യാധി ഭീഷണി ലഘൂകരണം തുടങ്ങിയ  കാര്യങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണന നല്‍കണം. യു.എന്നിന്റെ 'ഹ്യോഗോ ഫ്രെയിംവര്‍ക്ക് ഫോര്‍ ആക്ഷന്‍' ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശമായി ഉപയോഗിക്കാവുന്നതാണ്. 
  • ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ തീര്‍ത്തും ദുര്‍ബലരാകും. എന്നാല്‍, തലമുറകളുടെ മാറ്റത്തില്‍ അവര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. കുട്ടികളെ കേന്ദ്രീകരിക്കുന്ന അഞ്ച് അന്താരാഷ്ട്ര സംഘടനകള്‍ (യുനിസെഫ്, സേവ് ചില്‍ഡ്രന്‍, പ്ലാന്‍ ഇന്റര്‍നാഷണല്‍, ചൈല്‍ഡ് പണ്ട് അലയന്‍സ്. വേള്‍ഡ് വിഷന്‍ ഇന്‍ര്‍നാഷണല്‍) എന്നിവ ചേര്‍ന്ന പുറത്തിറക്കിയ ദ ചില്‍ഡ്രന്‍സ് ചാര്‍ട്ടര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഈയവസരത്തില്‍ പിന്തുടരാവുന്നതാണ്. മേല്‍പ്പറഞ്ഞ സംഘടനകള്‍ക്കെല്ലാം ഇന്ത്യയില്‍ ഓഫീസുണ്ട്.