തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ യാത്ര റദ്ദാക്കി. കേരളം കടുത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ചികിത്സയ്ക്കായി ഞായറാഴ്ച അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തും വിധമായിരുന്നു നേരത്തേ യാത്ര ക്രമീകരിച്ചിരുന്നത്. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ യാത്ര നീട്ടിവെക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് യാത്രതന്നെ അദ്ദേഹം റദ്ദാക്കി.

 

Content Highlights: Pinarayi, CM american journey cancelled