Image Map

അതിജീവിക്കാം വാക്കുകളിലൂടെ, അനുഭവങ്ങളിലൂടെ

പ്രളയത്തിന്റെ ഇരകളല്ല പകരം പ്രളയത്തെ അതിജീവിച്ചവരാണ് നമ്മള്‍. ജാതിമതവര്‍ഗ്ഗഭേദമില്ലാതെയാണ് ഈ കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിട്ടത്. ഒപ്പം സര്‍ക്കാരും സേനയും പോലീസും സന്നദ്ധസംഘടനകളുമുണ്ടായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. ഇനി വേണ്ടത് പുനധിവാസവും പുനര്‍നിര്‍മ്മാണവുമാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കരുത്തായി കേരളം ഒറ്റക്കെട്ടായുണ്ട്. അനുഭവങ്ങളാണ് മുന്നോട്ടുള്ള ജീവിതത്തിന്റെ കരുത്ത്. ആത്മഹത്യകള്‍ ഒന്നിനും പരിഹാരമല്ല. മറ്റുള്ളവര്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് നിങ്ങള്‍ക്കും ഈ പ്രളയക്കെടുതിയിലെ സ്വാനുഭവങ്ങളെ നിങ്ങളുടെ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ജനങ്ങളുമായി പങ്കുവെക്കാന്‍ മാതൃഭൂമി അവസരം നല്‍കുകയാണ്.

പ്രളയത്തെ അതിജീവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്കും സന്നദ്ധ സംഘടനകൾക്കും ആ നന്‍മ നിറഞ്ഞ വാക്കുകള്‍ പങ്കുവെക്കാം. നിങ്ങളുടെ അതിജീവനത്തിന്റെ വാക്കുകള്‍ ചിവലരെയെങ്കിലും ജീവിത തീരത്തേക്ക് അടുപ്പിച്ചേക്കാം.മുന്നോട്ടുള്ള ജീവിതത്തില്‍ ശക്തി പകര്‍ന്നേക്കാം.

പങ്കുവെക്കൂ അനുഭവങ്ങള്‍ മാതൃഭൂമിഡോട്ട്‌കോമിനോടൊപ്പം!