ക്ഷികള്‍ കൂടൊരുക്കുന്നത്  തന്നെ വലിയ കൗതുകുവും മനോഹരവുമാണ്. പലയിടങ്ങളില്‍ നിന്നായി കമ്പുകള്‍ ശേഖരിച്ച് മരിച്ചില്ലകളിലും മറ്റുമാണ് സാധാരണയായി പക്ഷികള്‍ കൂടൊരുക്കാറ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയില്‍ ഒരു പക്ഷി കൂടൊരുക്കിയ കാഴ്ച വൈറലായി.

ഒരു ഇലയ്ക്കുള്ളില്‍ നിര്‍മിച്ച പക്ഷിക്കൂട്. ഇലയുടെ രണ്ടറ്റങ്ങളും കട്ടിയുള്ളതാണെന്ന് തോന്നുന്നു. ഇലചുരുളിനുള്ളിലെ കുഞ്ഞുകൂട്ടില്‍ മൂന്ന് മുട്ടകളും കാണാം. ഇലയുടെ രണ്ടറ്റവും തുന്നിക്കെട്ടി തന്റെ കൂടിന് സുരക്ഷിതമായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട് പക്ഷി.

പരിസ്ഥിതി ദിനത്തില്‍ ഈ വീഡിയോ പങ്കുവെച്ച് പ്രകൃതിയുടെ മനോഹാരിതയെ ആഘോഷിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.