ലോക പരിസ്ഥിതി ദിനം- ചിത്രങ്ങള്‍
monkey

അമ്മേ ആ വേദന കാലം മായ്ക്കില്ല എന്നറിയാം.. മനുഷ്യാ നിന്റെ വേഗതയ്ക്ക് മാപ്പില്ല- വയനാട് താമരശ്ശേരി ചുരത്തില്‍ കാറിടിച്ച് ചത്ത കുട്ടിയെ കൈയ്യിലെടുത്ത് തട്ടിയുണര്‍ത്താന്‍ ശ്രമിക്കുന്ന അമ്മക്കുരങ്ങ്. ഫോട്ടോ: നിഗിന്‍ മോഹന്‍

yamuna

നിവൃത്തികേടിന്റെ നീരാട്ട്... കണ്ടാല്‍ ഈ സ്ത്രീ സോപ്പുപതയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയെന്നേ തോന്നൂ. അതല്ല വാസ്തവം. ഫാക്ടറികളിലെയും മറ്റും മാലിന്യമൊഴുകി കറുത്ത നിറത്തിലാണ് കുറേക്കാലമായി യമുന. രാസവസ്തുക്കളുടെ പത നിറയുന്ന കറുത്ത വെള്ളത്തില്‍ കുളിക്കേണ്ടി വരുന്നവരാണ് യമുനാനദിക്കരയില്‍ കഴിയുന്ന ആയിരക്കണക്കിനു പാവങ്ങള്‍. ഫ്ളാറ്റും ശുദ്ധജലവുമൊക്കെ അന്യമായവര്‍ക്കു ഇതല്ലാതെ നിവൃത്തിയുമില്ല. തെക്കന്‍ ഡല്‍ഹി കാളിന്ദികുഞ്ജിലെ യമുനാനദിയില്‍ നിന്നൊരു കാഴ്ച.  ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ. 

green

മഞ്ഞിന്റെ കണ്ണിലെ പച്ച.. ഓരോ പരിസ്ഥിതി ദിനത്തിലും മരത്തൈ നടാറുണ്ട് നമ്മള്‍. ഇത്രയും കാലം നട്ട തൈകള്‍ മതിയാവുമായിരുന്നു നാട് പച്ചപ്പണിയാന്‍. നട്ടിതിനെ തിരിഞ്ഞുനോക്കിയില്ലെങ്കിലും ഉള്ളതിനെ നിശിപ്പിക്കാതിരുന്നാല്‍ മതി പച്ചപ്പ് ബാക്കിയാകാന്‍. പച്ചപുതച്ച മലയ്ക്കുചുറ്റും സംരക്ഷണവലയം പോലെ മഞ്ഞ് പൊതിഞ്ഞപ്പോള്‍. പെരുന്തട്ടയില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: പി. ജയേഷ്‌

banasura

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങള്‍. ഫോട്ടോ: എ. കെ. അജിത്ത് ലാല്‍

environment

സമ്മതിക്കില്ല തകര്‍ത്തെറിയാന്‍... ഇക്കേരി രാജവംശം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മിച്ചതാണ് കുമ്പള കോട്ട. അതിന്റെ തകര്‍ന്ന മതിലുകള്‍ സ്വന്തം വേരുകള്‍ക്കൊണ്ട് ആലിംഗനം ചെയ്തുനില്‍ക്കുകയാണ് നൂറ്റാണ്ടിലേറെ പ്രായമുള്ള ഈ ആല്‍മരം. കാലത്തെ അതിജീവിക്കാന്‍ പ്രകൃതിക്ക് കരുത്തുണ്ടെന്നു കാട്ടി ഇന്ന് ലോക പരിസ്ഥിതി ദിനം. ആരിക്കാടിയില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: രാമനാഥ് പൈ

ENVIRONMENT

ജീവതാളം... പ്രകൃതിയില്‍ ഒന്നും വെറുതെയാവില്ല. ഒന്നു ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നു എന്ന ചൊല്ലിനോട് ചേര്‍ത്തുവെക്കാനാവുന്നതാണീ ചിത്രം. മാനുകളുടെ ഗണത്തിലെ ഇത്തിരിക്കുഞ്ഞനായ കൂരമാനിന്റെ ജഡാവശിഷ്ടമാണിത്. പുലിയോ പരുന്തോ വേട്ടയാടി മരത്തിന്റെ ശിഖരത്തില്‍ കൊണ്ടുവെച്ച് തിന്നതിന്റെ ബാക്കി. കോള്‍പിറ്റ് എന്ന പക്ഷി മുട്ടയിടാറായതോടെ കൂടുണ്ടാക്കാനായി കൂരമാനിന്റെ രോമം കൊത്തിയെടുക്കുന്നതാണ് ചിത്രത്തില്‍. ഉത്തരാഖണ്ഡിലെ പാംഗോങ് പക്ഷിസങ്കേതത്തില്‍നിന്ന് തൃശ്ശൂര്‍ സ്വദേശിയായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ നൗഷാദ് പകര്‍ത്തിയ ചിത്രം.

Banasura sagar

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങള്‍. ഫോട്ടോ: എ. കെ. അജിത്ത് ലാല്‍

kkd

അതിജീവനംതേടി...  കോഴിക്കോട് പെയ്ത കനത്ത മഴയിൽ നനഞ്ഞു കുളിച്ച ഗൗളി കുഞ്ഞ് സുരക്ഷിത സ്ഥലം കണ്ടെത്താനായി മഴവെള്ളം നിറഞ്ഞ പാത്രത്തിൽ കയറി നിൽക്കുന്നു.  ഫോട്ടോ: കെ.കെ.സന്തോഷ്. 

environment

ചെന്നൈ അണ്ണാശാലയില്‍ സിംസണിന് സമീപം കൂവം നദിയുടെ കരയിലുള്ള കുടിലുകളിലേക്ക് വെള്ളം ശേഖരിക്കുന്ന കുട്ടികള്‍. ചാറ്റല്‍മഴയെത്തുടര്‍ന്ന് മേല്‍പ്പാലത്തില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളം മാലിന്യക്കൂമ്പാരത്തില്‍നിന്നാണ് ശേഖരിക്കുന്നത്. ശുചീകരണത്തിനായി പദ്ധതികള്‍ പലത് പ്രഖ്യാപിച്ചെങ്കിലും കൂവം നദി ഇപ്പോഴും മാലിന്യപ്പൂഴയായി ഒഴുകുകയാണ്. ഫോട്ടോ: വി. രമേഷ്‌

More from this section