പരിസ്ഥിതി വ്യത്യസ്തമാക്കാന്‍ വനപാലകര്‍

ലോക പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിര്‍ത്തി വയനാട്ടിലെ വനപാലകര്‍. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലാണ് പ്ലാസ്റ്റിക് കൂടകള്‍ക്കു പകരം ഉണങ്ങിയ മുളകളില്‍ മണ്ണു നിറച്ച് തൈകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള 1500 തൈകളാണ് പരിസ്ഥിതി ദിനത്തില്‍ തോല്‍പ്പെട്ടി വനമേഖലയില്‍ നടുക, ഇന്ത്യ ആതിഥ്യം നല്‍കുന്ന ഇത്തവണത്തെ ലോകപരിസ്ഥിതി ദിനത്തിന്റെ സന്ദേശം പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തു തോല്‍പ്പിക്കുക എന്നതാണ്. ഈ ആഹ്വാനം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തിരിക്കുകയാണ് വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ വനപാലകര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section