തിരുവനന്തപുരം: പരിസ്ഥിതിദിനം മുതൽ സർക്കാർ ഓഫീസുകൾ ഹരിതചട്ടം പാലിച്ചു തുടങ്ങണമെന്ന്‌ ശുചിത്വമിഷൻ എക്‌സിക്യുട്ടീവ്‌ ഡയറക്ടർ അറിയിച്ചു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിനസന്ദേശം സാക്ഷാത്‌കരിക്കാനും പ്ളാസ്റ്റിക്‌ ഉപയോഗം നിരോധിക്കാനും സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.

സർക്കാർ ഓഫീസുകളിൽ ഹരിതചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിൽനിന്നു തിരഞ്ഞെടുത്ത നോഡൽ ഓഫീസർമാർക്ക്‌ പരിശീലനം നൽകിയിട്ടുണ്ട്‌.