പ്ലാസ്റ്റിക്കിനെ തോല്‍പ്പിക്കാനുള്ള യത്‌നത്തില്‍ മാതൃഭൂമിയും പങ്കുചേരുന്നു. ഫ്‌ലെക്‌സ് ഉപയോഗിച്ചുള്ള മാതൃഭൂമിയുടെ ബോര്‍ഡുകളെല്ലാം നീക്കംചെയ്തുവരുകയാണ്. പോളിവിനൈല്‍ ക്ലോറൈഡ് (പി.വി.സി.) ഉപയോഗിച്ചുള്ള ഫ്‌ലെക്‌സിനെ പുനഃചംക്രമണം ചെയ്യാനാകില്ല. അതിനാലാണ് ഇവ ഒഴിവാക്കുന്നത്. നനയാതിരിക്കാനായി പത്രം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് ഏജന്റുമാര്‍ക്ക് നല്കുന്നത്. ഈ പ്ലാസ്റ്റിക്കും മാതൃഭൂമി തിരിച്ചെടുത്തു പുനഃചംക്രമണത്തിന് നല്‍കും. ഏഴുവര്‍ഷംമുമ്പ് മാതൃഭൂമി സീഡ് ഈസ്റ്റേണിന്റെ സഹകരണത്തോടെ തുടക്കമിട്ട 'ലവ് പ്ലാസ്റ്റിക്' പദ്ധതിയിലൂടെ മൂന്നരലക്ഷം കിലോ പ്ലാസ്റ്റിക് ശേഖരിച്ച് പുനഃചംക്രമണത്തിന് നല്‍കി. വീടുകളിലെ പ്ലാസ്റ്റിക് വിദ്യാര്‍ഥികളില്‍നിന്ന് സ്‌കൂള്‍വഴി ശേഖരിക്കുന്നതാണ് പദ്ധതി.

ആശങ്ങള്‍ പങ്കുവയ്ക്കാം..

വ്യക്തികള്‍ക്കും ചെറുകിട, വന്‍കിടസ്ഥാപനങ്ങള്‍ക്കും തങ്ങള്‍ നടത്തുന്ന പ്ലാസ്റ്റിക് വിരുദ്ധപ്രവര്‍ത്തനങ്ങളും ആശയങ്ങളും മാതൃഭൂമിയുമായി പങ്കുവെക്കാന്‍ സന്ദര്‍ശിക്കുക