പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനുകള്‍ കേന്ദ്ര രാസവള മന്ത്രാലയം പുറത്തിറക്കി

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനുകള്‍ കേന്ദ്ര രാസവള മന്ത്രാലയം പുറത്തിറക്കി. സുവിധ എന്ന ഈ പരിസ്ഥിതി സൗഹൃദ നാപ്കിനുകള്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം ചെയ്യുക. നാല് നാപ്കിനുകള്‍ അടങ്ങുന്ന പാക്ക് 10 രൂപയ്ക്ക് ലഭ്യമാകും. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എല്ലാ വനിതകള്‍ക്കുമുള്ള പ്രത്യേക സമ്മാനം എന്ന പ്രഖ്യാപനവുമായാണ് സുവിധ സാനിറ്ററി നാപ്കിനുകള്‍ പുറത്തിറക്കിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section